
ദോഹ : ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ കെഫാഖിന്റെ (KEFAQ) ഏഴാമത് വാർഷികം ‘കിരണം 2026’ ദോഹ മോഡേൺ ആർട്സ് സെന്ററിൽ വെച്ചു വിപുലമായ രീതിയിൽ നടത്തപ്പെട്ടു.
പ്രശസ്ത സീരിയൽ സിനിമ ആർട്ടിസ്റ്റ് ഐശ്വര്യ രാജീവ് മുഖ്യ അതിഥി ആയി പങ്കെടുത്തു.
കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി സി സെക്രട്ടറി പ്രദീപ് പിള്ള, കെഫാഖ് ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ അനിൽ കുമാർ. ആർ , വൈസ് പ്രസിഡന്റ് ബിജു പി. ജോൺ, ജോയിന്റ് സെക്രട്ടറി സിബി മാത്യു, പ്രോഗ്രാം കൺവീനേഴ്സ്മാരായ ജോബിൻ പണിക്കർ, ബെന്നി ബേബി എന്നിവർ പ്രസംഗിച്ചു
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ നൃത്ത പരിപാടികൾ , സംഗീത സന്ധ്യ, മറ്റു കലാ പരിപാടികൾ എന്നിവ വാർഷികാഘോഷത്തിന് നിറപ്പകിട്ടേകി..
പരിപാടികൾക്ക് ഭാരവാഹികളെ കൂടാതെ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ടിൻസി ജോബി, അനീഷ് തോമസ്, ആശിഷ് മാത്യു , ശരത് കുമാർ, ഷാജി കരിക്കം, റിഞ്ചു അലക്സ്, ജേക്കബ് ബാബു എന്നിവരും നേതൃത്വം നൽകി..
കെഫാഖിന് കഴിഞ്ഞ വർഷങ്ങളിൽ നേതൃ നിരയിൽ പ്രവർത്തിച്ച മാനേജിങ് കമ്മിറ്റി അംഗങ്ങളെ ആദരിക്കുകയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിക്കുകയും ചെയ്തു..











