08:53pm 25 April 2026
NEWS
തെലുങ്ക് നടൻ വെങ്കടേഷിനോപ്പം കീർത്തി സുരേഷ്..
24/04/2026  03:36 PM IST
Cinema desk
തെലുങ്ക് നടൻ വെങ്കടേഷിനോപ്പം കീർത്തി സുരേഷ്..

 

വിവാഹത്തിന് ശേഷം വളരെ സെലെക്ടിവായാണ് കീർത്തി സുരേഷ്  ചിത്രങ്ങളിൽ അഭിനയിച്ചു വരുന്നത്. ഇപ്പോൾ തെലുങ്കിൽ വിജയ് ദേവരകൊണ്ട നായകനാകുന്ന ‛റൗഡി ജനാർദ്ധന' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കീർത്തി സുരേഷ്, അടുത്ത് വേറൊരു തെലുങ്ക് സിനിമയിലും അഭിനയിക്കാൻ പോകുന്നു എന്നുള്ള വാർത്ത ലഭിച്ചിട്ടുണ്ട്. തെലുങ്കിലെ  മുതിർന്ന നായകന്മാരിൽ ഒരാളായ വെങ്കടേഷ് അഭിനയിക്കുന്ന ചിത്രത്തിലാണ് കീർത്തി സുരേഷ് നായികയായി അഭിനയിക്കുന്നത്.   ഈ ചിത്രത്തിൽ മറ്റൊരു നായികയായി കീർത്തി ഷെട്ടിയും അഭിനയിക്കുന്നുണ്ടത്രേ! വെങ്കടേഷിനൊപ്പം  കീർത്തി സുരേഷ് അഭിനയിക്കുന്നത് ഇത് ആദ്യമായാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img