
തെലുങ്കിൽ 'രാജ വാരു റാണി കരു', 'റൗഡി ജനാർദൻ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത രവി കിരൺ കോല അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് ഇളംതലമുറ നായകനായ വിജയ് ദേവരകൊണ്ടയാണ്. ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ടക്കൊപ്പം നായകിയായി അഭിനയിക്കുന്നത് കീർത്തി സുരേഷാണത്രെ! നേരത്തെ കീർത്തി സുരേഷ് അഭിനയിച്ച് സൂപ്പർഹിറ്റായ തെലുങ്ക് ചിത്രമായ 'മഹാനടി'യിൽ വിജയ് ദേവരകൊണ്ടയും അഭിനയിച്ചിരുന്നു. എന്നാൽ ഈ സിനിമയിൽ ഇരുവരും ഒരുമിച്ചുള്ള ഒരു രംഗവും ഉണ്ടായിരുന്നില്ല. അതിനാൽ, ഈ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്ത ഇപ്പോൾ ഇരുവരുടെയും ആരാധകരിൽ ആവേശം വർദ്ധിപ്പിച്ചിട്ടുണ്ട്.
വിജയ് ദേവരകൊണ്ട നായകനാകുന്ന ഈ ചിത്രം ഗ്രാമ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ആക്ഷൻ ഡ്രാമയായിട്ടാണത്രെ ഒരുങ്ങുന്നത്. അടുത്ത മാസം (ഒക്ടോബർ) ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. വിജയ് ദേവരകൊണ്ട അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'കിംഗ്ഡം' ആയിരുന്നു. വിവാഹത്തിന് ശേഷം വളരെ ശ്രദ്ധയോടെയാണ് കീർത്തിസുരേഷ് ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നത്
Photo Courtesy - Google











