05:10pm 30 April 2026
NEWS
കോടതിയിൽ കീർത്തി സുരേഷും, മിഷ്കിനും നേർക്ക് നേർ..
30/04/2026  03:42 PM IST
Cinema desk
കോടതിയിൽ കീർത്തി സുരേഷും, മിഷ്കിനും നേർക്ക് നേർ...

 

വിവാഹത്തിന് ശേഷം വളരെ സെലെക്ടറ്റീവായും, വ്യത്യസ്തമായ കഥകൾ തിരഞ്ഞെടുത്തും അഭിനയിച്ച്‌ കൊണ്ടിരിക്കുന്ന കീർത്തി സുരേഷ് അഭിനയിച്ച് അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന ഒരു ചിത്രമാണ് 'സത്യവാൻ സാവിത്രി'. സംവിധായകൻ വിക്നേഷ് ശിവനൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച പ്രവീൺ എസ്.വിജയ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിനെ കുറിച്ച് അധിക വാർത്തകളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതനുസരിച്ച് കീർത്തി സുരേഷ് ഈ ചിത്രത്തിൽ ഒരു അഭിഭാഷകയായിട്ടാണത്രെ  അഭിനയിക്കുന്നത്. കീർത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനെ ആസ്പദമാക്കി ഒരു കോർട്ട് റൂം ട്രാമ ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ സംവിധായകനും, നടനുമായ മിഷ്‌കിൻ ഒരു സീനിയർ അഭിഭാഷകന്റെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ഇവർ രണ്ടു പേർക്കും ഇടയിൽ കോർട്ടിൽ നടക്കുന്ന വാദങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കുമത്രേ! തമിഴിൽ ഇതുവരെ ഇങ്ങിനെയൊരു ചിത്രം ഒരുങ്ങിയിട്ടില്ല എന്ന് പറയുന്ന തരത്തിലുള്ള ഒരു ചിത്രമായിരിക്കും ഇതെന്നും  പറയപ്പെടുന്നുണ്ട്. അവസാനഘട്ട ജോലികൾ നടന്നു വരുന്ന ഈ ചിത്രത്തിന് സാം സി.എസ്. ആണ് സംഗീതം നൽകുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img