
യുവകലാസാഹിതി സംഘടിപ്പിച്ച കെടാമംഗലം സാംസ്‌കാരികോത്സവത്തിൽ കഥാപ്രസംഗവും ജെൻസി കാലവും എന്ന സിമ്പോസിയം പ്രമുഖ പ്രഭാഷകൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നുഷാജി ഇടപ്പള്ളി . ശാരദ മോഹൻ . ഡോ വിജയൻ നങ്ങേലി , ഷേർലി സോമസുന്ദരം . പള്ളുരുത്തി രാമചന്ദ്രൻ , ആലുവ മോഹൻ രാജ് , സൈനൻ കെടാമംഗലം എന്നിവർ സമീപം
കൊച്ചി : ജെൻസിയുടെ പുതിയ കാലഘട്ടത്തിലും കഥാപ്രസംഗത്തിന് പ്രസക്തിയുണ്ടെന്ന് പ്രഭാഷകനും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കെടാമംഗലം സാംസ്കാരികോത്സവത്തിൽകഥാപ്രസംഗവും ജെൻസി കാലവും എന്ന സിമ്പോസിയം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏത് തലമുറയും കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവരാണ്. അവർക്ക് സ്വീകാര്യമായ രീതികൾ കലാവതരണങ്ങൾ മാറ്റപ്പെടേണ്ടതാണ്. കലോത്സവ വേദികളിൽ ധാരാളം പ്രതിഭകൾ ഉണ്ടാകുന്നുണ്ട് . എന്നാൽ അവർ പിന്നീട് പല തൊഴിൽ മേഖലകളിലേക്ക് തിരിയുകയാണ് . അവരെ കലാരംഗത്ത് വളർത്തിയെടുക്കാൻ ശ്രമങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു ..ഇടതുപക്ഷത്തെ ഇടതുപക്ഷമാക്കുന്നതിൽ കഥാപ്രസംഗങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട് അതിൽ കെടാമംഗലം സദാനന്ദൻ്റെ സംഭാവന നിർണായകമാണ്. വി സാംബശിവൻ്റെ കലാഗുരുവും കൂടിയായിരുന്നു കെടാമംഗലമെന്നും അദ്ദേഹം പറഞ്ഞു.ഡോ വിജയൻ നങ്ങേലി മുഖ്യാതിഥിയായി.
സംവിധായക ഷേർലി സോമസുന്ദരം അധ്യക്ഷയായി . സി എ ഷക്കീർ , ശാരദ മോഹൻ, ഷാജി ഇടപ്പള്ളി .കൈതാരം വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. ഡോ വിജയൻ നങ്ങേലി , കാഥികരായ , ആലുവ മോഹൻരാജ്, സുന്ദരൻ നെടുമ്പിള്ളി, ,പള്ളുരുത്തി രാമചന്ദ്രൻ, മിമിക്രി ആർട്ടിസ്റ്റ് സൈനൻ കെടാമംഗലം, നൃത്താദ്ധ്യാപകൻ ശശികുമാർ പറവൂർ എന്നിവരെ കെടാമംഗലം സദാനന്ദൻ സ്മാരക പ്രതിഭാ പുരസ്‌കാരം നൽകി ആദരിച്ചു. .തുടർന്ന് ഇടക്കൊച്ചി സലിംകുമാർ അരങ്ങിലെ നക്ഷത്രം എന്ന കഥാപ്രസംഗം അവതരിപ്പിച്ചു.ഇന്ന് വൈകിട്ട് 5.30 സിനിമയും മാറുന്ന കാലവും എന്ന വിഷയത്തിൽ നടക്കുന്ന സിമ്പോസിയം സിനിമാതാരം ഇർഷാദ് ഉദ്‌ഘാടനം ചെയ്യും. സംവിധാകൻ സലാം ബാപ്പു അധ്യക്ഷത വഹിക്കും. സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയാകും. ഇ കെ ശിവൻ, കെ എൻ സുഗതൻ , താര ദിലീപ്, പി വി ചന്ദ്രബോസ്, പി കെ സുധീർ എന്നിവർ പങ്കെടുക്കും. എ ആർ വിനുരാജ്, പട്ടണം ഷാ , മീന രാജ് , മനോജ് അങ്കമാലി , അനിൽ പെരുമ്പളം എന്നിവർക്ക് പ്രതിഭാ പുരസ്‌കാരം സമ്മാനിക്കും. തുടർന്ന് പാലാ നന്ദകുമാറിന്റെ കഥാപ്രസംഗം അവതരിപ്പിക്കും
Photo Courtesy - Google









