07:15am 13 November 2026
NEWS
കെടാമംഗലം സാംസ്കാരികോത്സവം പരീക്ഷണ നാടകങ്ങളുടെ അനുകരണം മലയാള നാടകവേദിക്ക് മുതൽക്കൂട്ടാണ് സഹീർ അലി
10/08/2026  07:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെടാമംഗലം സാംസ്കാരികോത്സവം പരീക്ഷണ നാടകങ്ങളുടെ അനുകരണം മലയാള നാടകവേദിക്ക് മുതൽക്കൂട്ടാണ്  സഹീർ അലി
HIGHLIGHTS

ചലചിത്ര താരം പൗളി വിത്സന് കെടാമംഗലം സദാനന്ദൻ സ്മാരക പ്രതിഭാ പുരസ്‌കാരം ശ്രീമൂലനഗരം  മോഹൻ സമ്മാനിക്കുന്നു.കെടാമംഗലം സാംസ്‌കാരികോത്സവത്തിൽ നാടക വേദിയും എന്ന സിമ്പോസിയം സംവിധായാകൻ സഹീർ അലി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി :  ലോക നാടക വേദിയിൽ നടക്കുന്ന പരീക്ഷണ നാടകങ്ങളുടെ അനുകരണം മലയാള നാടകവേദിക്ക് മുതൽകൂട്ടാകുമെന്ന്  സംവിധായകനും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറിയുമായ  സഹീർ അലി പറഞ്ഞു.കാഥികനും ചലച്ചിത്ര, നാടക പ്രവർത്തകനുമായിരുന്ന  കെടാമംഗലം സദാനന്ദന്റെ ജന്മശദാബ്ദിയുടെ ഭാഗമായി യുവകലാസാഹിതി എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ  നടക്കുന്ന  കെടാമംഗലം സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടന്ന നാടകവേദിയും സമകാലിക രംഗപരീക്ഷണങ്ങളും എന്ന സിമ്പോസിയം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കമ്മ്യൂണിസ്റ്റ് പാർട്ടിക്കും  പുരോഗമന പ്രസ്ഥാനത്തിനും  വളർച്ചക്കുള്ള  ഇടമൊരുക്കിയതിൽ നാടക വഴികൾ നൽകിയ സംഭാവന ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു. നാടക വേദിക്ക് തളർച്ചയില്ലെന്നും പുതിയ കാലത്തും മികച്ച പ്രൊഫഷണൽ . അമേച്വർ നാടകങ്ങൾ ഉണ്ടാകുന്നത് അതിൻ്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.നാടക കൃത്ത്  ശ്രീമൂലനഗരം മോഹൻ അധ്യക്ഷത വഹിച്ചു . സിനിമാതാരം പൗളി വിത്സൻ  മുഖ്യാതിഥിയായി. പി കെ സുരേഷ്, വിനോദ് കൈതാരം  , ജോർജ് വെട്ടിക്കുഴി  ബീന കോമളൻ എന്നിവർ  സംസാരിച്ചു. . പ്രദീപ് റോയ്, ,ബാബു ആലുവ, അരുൺ ആർ കുമാർ, ഉഷാധരൻ,  ,ഉണ്ണി സത്താർ എന്നിവർക്ക് കെടാമംഗലം സദാനന്ദൻ സ്മാരക   പ്രതിഭാ  പുരസ്‌കാരം സമ്മാനിച്ചു .തുടർന്ന് സൂരജ് സത്യൻ  കഥാപ്രസംഗം. അവതരിപ്പിച്ചു.
 
ഇന്ന്   വൈകിട്ട് 5ന്  കഥാപ്രസംഗവും ജെൻസി കാലവും എന്ന സിമ്പോസിയം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ്  ആലങ്കോട് ലീലാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. സംവിധായക  ഷേർലി  സോമസുന്ദരം അധ്യക്ഷയാകും.  കെ എം ദിനകരൻ,  പി കെ രാജേഷ് ,  സി എ ഷക്കീർ . ഷാജി ഇടപ്പള്ളി . എ ആർ പ്രസാദ് എന്നിവർ പങ്കെടുക്കും. സീന പള്ളിക്കര , ആലുവ മോഹൻരാജ്, സുന്ദരൻ നെടുമ്പിള്ളി, സൈനൻ കെടാമംഗലം, ശശികുമാർ പറവൂർ ,പള്ളുരുത്തി രാമചന്ദ്രൻ, കൊച്ചിൻ അജിത്ത് എന്നിവർക്ക് പ്രതിഭാ പുരസ്‌കാരം സമ്മാനിക്കും. . തുടർന്ന്ഇടക്കൊച്ചി സലിംകുമാറിന്റെ കഥാപ്രസംഗം

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img