03:31pm 07 August 2026
NEWS
കെടാമംഗലം സാംസ്കാരികോത്സവം
2026 ഓഗസ്റ്റ് 9 മുതൽ 13 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ


07/08/2026  11:39 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കെടാമംഗലം സാംസ്കാരികോത്സവം 2026 ഓഗസ്റ്റ് 9 മുതൽ 13 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ

കൊച്ചി: കാഥികനും ചലച്ചിത്ര, നാടക പ്രവർത്തകനും കവിയും സാംസ്‌കാരിക പ്രവർത്തകനും കമ്മ്യൂണിസ്റ്റുകാരനുമായിരുന്ന  കെടാമംഗലം സദാനന്ദന്റെ ജന്മശദാബ്ദിയുടെ ഭാഗമായി യുവകലാസാഹിതി എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ആഗസ്റ്റ് 9 മുതൽ 13  വരെ കെടാമംഗലം സാംസ്കാരികോത്സവo സംഘടിപ്പിക്കുന്നു. അഞ്ചു ദിവസവും  പ്രശസ്ത കാഥികരുടെ   കഥാപ്രസംഗങ്ങളും കൂടാതെ കഥാപ്രസംഗം, നാടകം , സിനിമ തുടങ്ങിയ മേഖലകളുമായി  ബന്ധപ്പെട്ട വിഷയങ്ങളിൽ  പ്രമുഖരെ അണിനിരത്തി സിമ്പോസിയങ്ങളും   പ്രഭാഷണങ്ങളും പ്രശസ്ത പ്രതിഭകളെ ആദരിക്കുകയും ചെയ്യും.

9 ന്  വൈകിട്ട് 5ന് സാംസ്കാരികോത്സവം മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ശാരദ  മോഹൻ അധ്യക്ഷയാകും. സംവിധായകൻ വിനയൻ മുഖ്യാതിഥിയാകും. കെടാമംഗലം സദാനന്ദൻ സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം  സാഹിത്യകാരൻ സി രാധാകൃഷണന്  ചടങ്ങിൽ വിനയൻ സമർപ്പിക്കും. യുവകലാസാഹിതി സംസ്‌ഥാന ജനറൽ  സെക്രട്ടറി ഒ  കെ മുരളീകൃഷ്ണൻ, കെ കെ അഷ്‌റഫ്,  എൻ അരുൺ,  പ്രൊഫ ജോർജ്ജ് കെ ഐസക്, ടി ജി രവികുമാർ എന്നിവർ സംസാരിക്കും. പട്ടണം റഷീദ് , കെ എം ധർമ്മൻ , ബിയാട്രീസ് , എറണാകുളം പൊന്നൻ , മധുരിമ ഉണ്ണികൃഷ്ണൻ, പൗളി  വിൽത്സൻ  എന്നിവർക്ക്   പ്രതിഭാ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. സംഘാടക സമിതി ജനറൽ കൺവീനർ  കൈതാരം വിനോദ് കുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി ജോർജ്ജ് വെട്ടിക്കുഴി നന്ദിയും പറയും.   തുടർന്ന്  കൊല്ലം വി  ഹർഷകുമാർകഥാപ്രസംഗം അവതരിപ്പിക്കും. 

10 ന് വൈകിട്ട് 5ന് നാടകവേദിയും സമകാലിക രംഗപരീക്ഷണങ്ങളും എന്ന സിമ്പോസിയം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സഹീർ അലി ഉദ്‌ഘാടനം  ചെയ്യും.  നാടക കൃത്ത്  ശ്രീമൂലനഗരം മോഹൻ അധ്യക്ഷത വഹിക്കും. സിനിമാതാരം മുത്തുമണി മുഖ്യാതിഥിയാകും. കമല സദാനന്ദൻ,  ടി രഘുവരൻ ,എം എം ജോർജ്ജ് , കെ കെ സന്തോഷ് ബാബു, പി കെ സുരേഷ്, കൊടുവഴങ്ങ ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. പ്രദീപ് റോയ്, എ ആർ രതീശൻ, ബാബു ആലുവ, അരുൺ ആർ കുമാർ, ഉഷാധരൻ, ഹസൈനാർ ,ഉണ്ണി സത്താർ എന്നിവർക്ക് പ്രതിഭാ  പുരസ്‌കാരം സമ്മാനിക്കും. കൊച്ചിൻ നാസർ സ്വാഗതവും ബീന കോമളൻ നന്ദിയും പറയും. തുടർന്ന് സൂരജ് സത്യൻ അവതരിപ്പിക്കുന്ന കഥാപ്രസംഗം. 

 11 ന്  വൈകിട്ട് 5ന്  കഥാപ്രസംഗവും ജെൻസി കാലവും എന്ന സിമ്പോസിയം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ്  ആലങ്കോട് ലീലാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. സംവിധായക  ഷേർലി  സോമസുന്ദരം അധ്യക്ഷയാകും. സിനിമാതാരം അനന്യ  മുഖ്യാതിഥിയാകും. കെ എം ദിനകരൻ,  പി കെ രാജേഷ് ,  സി എ ഷക്കീർ എന്നിവർ പങ്കെടുക്കും. സീന പള്ളിക്കര , ആലുവ മോഹൻരാജ്, സുന്ദരൻ നെടുമ്പിള്ളി, സൈനൻ കെടാമംഗലം, ശശികുമാർ പറവൂർ ,പള്ളുരുത്തി രാമചന്ദ്രൻ, കൊച്ചിൻ അജിത്ത് എന്നിവർക്ക് പ്രതിഭാ പുരസ്‌കാരം സമ്മാനിക്കും. ഷാജി ഇടപ്പള്ളി സ്വാഗതവും  എ ആർ പ്രസാദ് നന്ദിയും പറയും. തുടർന്ന്
ഇടക്കൊച്ചി സലിംകുമാറിന്റെ കഥാപ്രസംഗം.

12 ന്  വൈകിട്ട് 5ന് സിനിമയും മാറുന്ന കാലവും എന്ന സിമ്പോസിയം സിനിമാതാരം ഇർഷാദ് ഉദ്‌ഘാടനം ചെയ്യും. സംവിധാകൻ സലാം ബാപ്പു അധ്യക്ഷത വഹിക്കും. സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയാകും. ഇ കെ ശിവൻ,  കെ എൻ സുഗതൻ , താര ദിലീപ്,  പി വി ചന്ദ്രബോസ്,  പി കെ സുധീർ
എന്നിവർ പങ്കെടുക്കും. എ ആർ വിനുരാജ്,  പട്ടണം ഷാ ,  മീന രാജ് ,  മനോജ് അങ്കമാലി , അനിൽ പെരുമ്പളം
എന്നിവർക്ക് പ്രതിഭാ പുരസ്‌കാരം സമ്മാനിക്കും. കെ ആർ  സുധാകരൻ സ്വാഗതവും ശ്രീകല മോഹൻദാസ് നന്ദിയും പറയും.  തുടർന്ന് പാലാ നന്ദകുമാറിന്റെ കഥാപ്രസംഗം. 

 ഓഗസ്റ്റ് 13 ന്  വൈകിട്ട് 5ന് സമാപന സമ്മേളനം മുൻ മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്യും. ജോർജ്ജ് വെട്ടിക്കുഴി അധ്യക്ഷത വഹിക്കും. ഗാനരചയിതാവ് ഷിബു ചക്രവർത്തി, നൃത്താധ്യാപിക കലാമണ്ഡലം സുമതി ടീച്ചർ എന്നിവർക്ക് കെടാമംഗലം സദാനന്ദൻ സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം നൽകി ചലച്ചിത്ര അക്കാദമി മുൻ എക്സിക്യൂട്ടീവ് അംഗം എൻ അരുൺ ആദരിക്കും.  കുക്കു പരമേശ്വരൻ ,   സോഹൻ സീനുലാൽ , ഷാജു നവോദയ,  വിനോദ് കെടാമംഗലം എന്നിവർ മുഖ്യാതിഥികളാകും. ശാരദ  മോഹൻ, അഷ്‌റഫ് കുരുവട്ടൂർ,  എസ് ശ്രീകുമാരി എന്നിവർ പങ്കെടുക്കും. മധു അയ്യമ്പിള്ളി, പറവൂർ ദിലീപ് എന്നിവർക്ക് പ്രതിഭ പുരസ്‌കാരം സമ്മാനിക്കും. ജനറൽ കൺവീനർ വിനോദ് കൈതാരം  സ്വാഗതവും കൺവീനർ ഷാജി ഇടപ്പള്ളി നന്ദിയും പറയും. തുടർന്ന്  കൈതാരം വിനോദ് കുമാറിന്റെ കഥാപ്രസംഗവും അരങ്ങേറും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img