സാമൂഹ്യമാറ്റത്തിന് കലാകാരന്മാരുടെ സംഭാവന വലുതാണ് : വിഷ്ണു ഉണ്ണികൃഷ്ണൻ

യുവകലാസാഹിതി സംഘടിപ്പിച്ച കെടാമംഗലം സാംസ്കാരികോത്സവത്തിൽ സിനിമയും മാറുന്ന കാലവും എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം തിരക്കഥാകൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി : നാടിൻ്റെ സാമൂഹ്യമാറ്റത്തിന് കലാകാരന്മാർ വഹിച്ചിട്ടുള്ള പങ്ക് വലുതാണെന്ന് തിരക്കഥാകൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു . കാഥികൻ കെടാമംഗലം സദാനന്ദന്റെ ജന്മശദാബ്ദിയുടെ ഭാഗമായി യുവകലാസാഹിതി ജില്ലാകമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള കെടാമംഗലം സാംസ്കാരികോത്സവത്തിൽ സിനിമയും മാറുന്ന കാലവും എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലം മാറിയാലും എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചാലും സിനിമ എന്ന കല നിലനിൽക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംവിധായകൻ സലാം ബാപ്പു അധ്യക്ഷത വഹിച്ചു . പട്ടണം ഷാ , എ ആർ രതീശൻ , എൻ അരുൺ പി കെ രാജേഷ് . ശാരദ മോഹൻ .പി വി ചന്ദ്രബോസ്, , കൈതാരം വിനോദ് കുമാർ , ഷാജി ഇടപ്പള്ളി എന്നിവർ സംസാരിച്ചു. കാഥികൻ പാലാ നന്ദകുമാർ .
സംവിധായകൻ എ ആർ വിനുരാജ്, ചമയ കലാകാരൻമാരായ പട്ടണം ഷാ , മനോജ് അങ്കമാലി, നാടക കൃത്തും സംവിധായകനുമായ എ ആർ രതീശൻ ,
ചലച്ചിത്ര താരം മീന രാജ് എന്നിവർക്ക് കെടാമംഗലം സ്മാരക പ്രതിഭാ പുരസ്‌കാരം നൽകി ആദരിച്ചു. തുടർന്ന് പാലാ നന്ദകുമാർ കഥാപ്രസംഗം അവതരിപ്പിച്ചു .
അഞ്ചുദിവസമായി തുടരുന്ന സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം നാളെ വൈകിട്ട് 5 30 ന്
നടക്കും .കൈതാരം വിനോദ് കുമാർ ഇരട്ടമുഖങ്ങൾ എന്ന കഥാപ്രസംഗം അവതരിപ്പിക്കും. തുടർന്ന് സമാപന സമ്മേളനം മുൻ മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്യും. ജോർജ്ജ് വെട്ടിക്കുഴി അധ്യക്ഷത വഹിക്കും. ഗാനരചയിതാവ് ഷിബു ചക്രവർത്തി, നൃത്താധ്യാപിക കലാമണ്ഡലം സുമതി ടീച്ചർ എന്നിവർക്ക് കെടാമംഗലം സദാനന്ദൻ സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം നൽകി ചലച്ചിത്ര അക്കാദമി മുൻ എക്സിക്യൂട്ടീവ് അംഗം എൻ അരുൺ ആദരിക്കും. കുക്കു പരമേശ്വരൻ , സോഹൻ സീനുലാൽ , ഷാജു നവോദയ, വിനോദ് കെടാമംഗലം എന്നിവർ മുഖ്യാതിഥികളാകും. ശാരദ മോഹൻ, അഷ്‌റഫ് കുരുവട്ടൂർ, എസ് ശ്രീകുമാരി , ഷാജി ഇടപ്പള്ളി എന്നിവർ പങ്കെടുക്കും. മധു അയ്യമ്പിള്ളി, പറവൂർ ദിലീപ് എന്നിവർക്ക് പ്രതിഭ പുരസ്‌കാരം സമ്മാനിക്കും.
Photo Courtesy - Google








