
ദോഹ: തൃശൂർ ജില്ലയിലെ കേച്ചേരിയിലേയും പരിസര പ്രദേശങ്ങളിലേയും ഖത്തർ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും പരിചയം പുതുക്കുവാനും സൗഹൃദം പങ്കുവെക്കാനും ആഘോഷങ്ങളും ആഹ്ലാദങ്ങളുമായി കൂടിച്ചേരാനുമുള്ള ഒരു ഇടം ഒരുക്കുന്നതിന്റെ ഭാഗമായി 4 വർഷം മുൻപ് രൂപം കൊണ്ട "കേച്ചേരിയൻസ് ഖത്തർ" 2026, 2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു..
ഭാരത് റെസ്റ്റോറന്റിൽ കൂടിയ ജനറൽ ബോഡി യോഗത്തിലും അതിനോടൊപ്പം നടന്ന കോർ കമ്മിറ്റി യോഗത്തിലുമായി അഡ്വ.ജാഫർഖാൻ, നാസറുദ്ധീൻ, മുഹമ്മദ് റാഫി, വിജയകുമാർ, മുസ്തഫ, ഇക്ബാൽ തുടങ്ങിയ എത്തിക്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിനേഷ് ധർമ്മരാജൻ പ്രസിഡന്റ്, രജൂബ് അവറുസുകുട്ടി സെക്രട്ടറി, അജ്മൽ ജബ്ബാർ ട്രഷറർ തുടങ്ങിയവരേയും ഷമീർ പാത്രമംഗലം, നിധിൻ മോഹനൻ, നീനു ഫിറോസ് (വൈസ്. പ്രസിഡന്റുമാർ), ഷെഹിൻ യൂസഫ്, ബഷീർ ഉമ്മർ, അനു അഭിലാഷ് (ജോ.സെക്രട്ടറിമാർ), ബാബു V M ഇവന്റ് കൺവീനർ, ഷാരൂഖ്ഖാൻ, അനുശ്രീ നിധിൻ (ഇവന്റ് കോർഡിനേറ്റേർസ്), നൗഫൽ ഉസ്മാൻ സ്പോർട്സ് കൺവീനർ, നിഷാദ്, ഷിഫിൽ (സ്പോർട്സ് കോർഡിനേറ്റേർസ്) എന്നിവരേയും കൂടാതെ 16 പേര് അടങ്ങുന്ന എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.











