04:12am 07 November 2026
NEWS
കേന്ദ്രസർക്കാർ ഫാസിസ്റ്റ് അല്ലെന്ന് സിപിഐയും
01/03/2025  01:27 PM IST
nila
കേന്ദ്രസർക്കാർ ഫാസിസ്റ്റ് അല്ലെന്ന് സിപിഐയും

പാലക്കാട്: കേന്ദ്രസർക്കാർ ഫാസിസ്റ്റ് അല്ലെന്ന് സിപിഎമ്മിന് പിന്നാലെ സിപിഐയും. മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ ഫാസിസ്റ്റ് ആണെന്ന നിലപാട് പാർട്ടിക്കില്ലെന്നും ഫാസിസത്തിലേക്ക് പോയി എന്നാണ് അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം - സിപിഐ ലയനം വേണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെക്കുന്നു. ഉത്തമനായ കമ്മ്യൂണിസ്റ്റായിരുന്നു മുൻ പറവൂർ എംഎൽഎ യും സിപിഐ നേതാവുമായിരുന്ന അന്തരിച്ച പി.രാജു എന്നും കെ ഇ ഇസ്മയിൽ പറഞ്ഞു. 

“കേന്ദ്രസർക്കാർ ഫാസിസ്റ്റ് ആണെന്ന നിലപാട് സിപിഐക്കും ഇല്ല. ഫാസിസത്തിലേക്ക് പോയി എന്ന അഭിപ്രായമാണ് സിപിഐക്കും. ഫാസിസത്തിലേക്ക് നീങ്ങുന്നത് തടയണം. അതിന് കമ്യൂണ്ണിസ്റ്റ് ഐക്യം വേണം. ലയനത്തിനു വേണ്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറാണ്. കമ്യുണിസ്റ്റ് പാർട്ടിയും മാർക്സിസ്റ്റ് പാർട്ടിയും തമ്മിൽ ആശയങ്ങളിൽ വ്യത്യാസമില്ല. ചില എസ്റ്റാബ്ലിഷ്മെൻ്റുകൾ കൈവിട്ട് പോവുമോ എന്ന ഭയത്തിലാവാം ലയനം വേണ്ടെന്ന് ചിലർ പറയുന്നത്, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം വളരെ പ്രധാനമാണ്. കോൺഗ്രസിനെകുറിച്ച് സിപിഐ ക്കും സിപിഎമ്മിനും അഭിപ്രായ വ്യത്യാസമില്ല” – അദ്ദേ​ഹം പറഞ്ഞു.

അന്തരിച്ച പി.രാജു ഉത്തമനായ കമ്മ്യൂണിസ്റ്റായിരുന്നു. ഇല്ലാത്ത വിഷയത്തിന്റെ പേരിൽ വേട്ടയാടി എന്ന വിഷമം പി.രാജുവിനുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി രാജു ക്രമക്കേട് നടത്തിയിട്ടില്ല എന്ന് കണ്ടെത്തിയിട്ടും, പാർട്ടിയിൽ തിരിച്ചെടുക്കാതെ രാജുവിനെ ചിലർ വേട്ടയാടിയെന്നും കെ ഇ ഇസ്മായിൽ ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img