01:49pm 21 October 2026
NEWS
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
23/02/2025  05:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

വരാപ്പുഴ : മൂലമ്പിള്ളി പാക്കേജിൽ ഉറപ്പുനൽകിയ ജോലി ആർക്കൊക്കെ ലഭിച്ചുവെന്ന് സർക്കാർ ധവളപത്രം ഇറക്കുക ! ചാത്യാത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടുവടുതല, സെന്റ്. ആന്റണിസ് ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ട കെ.സി.വൈ.എം ചാത്യാത്ത് മേഖലാ സമ്മേളനം കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.ഡയറക്‌ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി,ചാത്യാത്ത് ഫെറോനാ വികാരി ഫാ. ആന്റണി ചെറിയക്കടവിൽ, സഹ വികാരി ഫാ. സ്റ്റിനിൽ റാഫേൽ ചനാശേരി, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, വടുതല കെ.സി.വൈ.എം യൂണിറ്റ് പ്രസിഡൻ്റ് ആന്റണി ഫിൻസൻ എന്നിവർ സംസാരിച്ചു. ചാത്യാത്ത് മേഖലാ സമിതിയെ നയിക്കാൻ പുതിയ ഭാരവാഹികളായി ഡാനിയൽ രാജു പ്രസിഡന്റായും, ഷാരോൺ ഷൈജൻ സെക്രട്ടറിയായും, സാനിയ റോബർട്ട് വൈസ് പ്രസിഡന്റായും, ആന്റണി ഫെലിക്സ് യൂത്ത് കൗൺസിലറായും തിരഞ്ഞെടുത്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ട്രഷറർ ജോയ്‌സൺ പി.ജെ, എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽമ മാത്യു, വിനോജ് വർഗീസ്, ഫെർഡിൻ ഫ്രാൻസിസ് വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img