
വരാപ്പുഴ : മൂലമ്പിള്ളി പാക്കേജിൽ ഉറപ്പുനൽകിയ ജോലി ആർക്കൊക്കെ ലഭിച്ചുവെന്ന് സർക്കാർ ധവളപത്രം ഇറക്കുക ! ചാത്യാത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടുവടുതല, സെന്റ്. ആന്റണിസ് ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ട കെ.സി.വൈ.എം ചാത്യാത്ത് മേഖലാ സമ്മേളനം കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി,ചാത്യാത്ത് ഫെറോനാ വികാരി ഫാ. ആന്റണി ചെറിയക്കടവിൽ, സഹ വികാരി ഫാ. സ്റ്റിനിൽ റാഫേൽ ചനാശേരി, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, വടുതല കെ.സി.വൈ.എം യൂണിറ്റ് പ്രസിഡൻ്റ് ആന്റണി ഫിൻസൻ എന്നിവർ സംസാരിച്ചു. ചാത്യാത്ത് മേഖലാ സമിതിയെ നയിക്കാൻ പുതിയ ഭാരവാഹികളായി ഡാനിയൽ രാജു പ്രസിഡന്റായും, ഷാരോൺ ഷൈജൻ സെക്രട്ടറിയായും, സാനിയ റോബർട്ട് വൈസ് പ്രസിഡന്റായും, ആന്റണി ഫെലിക്സ് യൂത്ത് കൗൺസിലറായും തിരഞ്ഞെടുത്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ട്രഷറർ ജോയ്സൺ പി.ജെ, എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽമ മാത്യു, വിനോജ് വർഗീസ്, ഫെർഡിൻ ഫ്രാൻസിസ് വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.










