08:03pm 10 November 2026
NEWS
കൊച്ചിയുടെ നീലക്കടുവകളെ നെഞ്ചിലേറ്റി ഇൻഫോപാർക്ക് ജില്ലയിലെ കെസിഎൽ കാൻ്റർവാൻ പര്യടനത്തിന് സമാപനം
05/08/2025  06:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയുടെ നീലക്കടുവകളെ നെഞ്ചിലേറ്റി ഇൻഫോപാർക്ക് ജില്ലയിലെ കെസിഎൽ കാൻ്റർവാൻ പര്യടനത്തിന് സമാപനം

കൊച്ചി:  ജില്ലയിലെ കെ.സി.എൽ കാൻ്റർവാൻ പര്യടനത്തിന് ഇൻഫോപാർക്കിൽ ആവേശ്വോജ്ജല സമാപനം. സാംസൺ സഹോദരന്മാർ നയിക്കുന്ന കൊച്ചിയുടെ സ്വന്തം ടീമായ ബ്ലൂ ടൈഗേഴ്സിനെ ആരാധകർ നെഞ്ചിലേറ്റിയ കാഴ്ച്ചയ്ക്കാണ് ഇൻഫോ പാർക്ക് സാക്ഷ്യം വഹിച്ചത്. ജില്ലയിലുടനീളം പര്യടനത്തിന്  ലഭിച്ച ഉജ്ജ്വല സ്വീകരണത്തിന് ശേഷം, ഇൻഫോപാർക്കിൽ നടന്ന സമാപനച്ചടങ്ങ് അക്ഷരാർത്ഥത്തിൽ ആഘോഷപൂരമായി മാറി. വിവിധയിടങ്ങളിൽ വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ നിരവധിയാളുകളാണ് കൊച്ചിയുടെ ടീമിന് പിന്തുണയേകി രംഗത്തെത്തിയത്.ആരാധകരുടെ ആരവങ്ങൾക്കിടയിലേക്ക് സിനിമാ താരങ്ങളായ സിജു വിൽസൺ, മാളവിക, റിതു മന്ത്ര എന്നിവർ എത്തിയതോടെ ഇൻഫോപാർക്കിലെ ആവേശം വാനോളമുയർന്നു. ചടങ്ങിന് താരപ്പകിട്ടേകിയ താരങ്ങൾ ടീമിന് പിന്തുണ പ്രഖ്യാപിച്ചു. "ഇത്തവണ കിരീടം കൊച്ചിക്ക് തന്നെ, ബ്ലൂ ടൈഗേഴ്സിനൊപ്പം എപ്പോഴും ഞങ്ങളുണ്ടാകും," സിജു വിൽസൺ പറഞ്ഞു. കളിക്കാർക്ക് കെ.സി.എൽ നൽകുന്ന വേദി വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചിയുടെ ആവേശമാണ് ബ്ലൂടൈഗേഴ്സ് എന്ന് താരങ്ങളായ മാളവികയും റിതുവും പറഞ്ഞു.

സാംസൺ സഹോദരങ്ങളുടെ തന്ത്രങ്ങൾ കൂടി ചേരുമ്പോൾ ഏറ്റവും മികച്ച ടീമിനെയാണ് കൊച്ചി കളത്തിലിറക്കുന്നതെന്ന് ടീം ഉടമ അഡ്വ. സുഭാഷ് മാനുവൽ പറഞ്ഞു. "ഗാലറിയിലെ ആരവമാണ് ഞങ്ങളുടെ ഊർജ്ജം. ഓഗസ്റ്റ് 21-ന് ലീഗ് ആരംഭിക്കുമ്പോൾ ആരാധകർക്കായി വമ്പൻ സർപ്രൈസുകൾ കാത്തിരിക്കുന്നുണ്ട്," അദ്ദേഹം വ്യക്തമാക്കി. പര്യടനത്തിന്റെ ഭാഗമായി ആരാധകർക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളും ആവേശം ഇരട്ടിപ്പിച്ചു. ചടങ്ങിൽഫെഡറൽ ബാങ്ക് ഭാരവാഹികളായ സ്നേഹ എൻ. നായർ, ജോസ്മോൻ പി. ഡേവിഡ്, അലക്സ് ടോം, സിസിഎഫ് പ്രതിനിധി സ്ലീബ, ഓപ്പറേഷൻസ് ഹെഡ് അഖിൽ ചന്ദ്രൻ, ആർജെ ഹേമന്ത് എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img