കൊച്ചി: കെ സി ബി സി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ 36-ാമത് കെ സി ബി സി അഖില കേരള പ്രഫഷണല്‍ നാടകമേള സെപ്തംബര്‍ 19 മുതല്‍ 28 വരെ പാലാരിവട്ടം പി ഒ സിയില്‍ നടക്കും. 19ന് വൈകിട്ട് അഞ്ചരയ്ക്ക് നാടകമേളയുടെ ഉദ്ഘാടനത്തിന് പിന്നാലെ ആദ്യ മത്സര നാടകം അമ്പലപ്പുഴ അക്ഷരജ്വാലയുടെ വാര്‍ത്ത അവതരിപ്പിക്കും. വൈകിട്ട് ആറു മണിക്കാണ് നാടകങ്ങള്‍ അറങ്ങേറുക.
20ന് തിരുവനന്തപുരം നവോദയയുടെ സുകുമാരി, 21ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ കാലം പറക്കണി, 22ന് കൊല്ലം അനശ്വരയുടെ ആകാത്തൊരു കടല്‍, 23ന് തൃശൂര്‍ സദ്ഗമയയുടെ സൈറണ്‍, 24ന് തിരുവനന്തപുരം അമ്മ തിയേറ്ററിന്റെ ഭഗത് സിംഗ്, 25ന് തിരുവനന്തപുരം നടനകലയുടെ നിറം, 26ന് കാഞ്ഞിരപ്പള്ളി അമയുടെ ഒറ്റ, 27ന് വള്ളുവനാട് ബ്രഹ്മയുടെ പകലില്‍ മറഞ്ഞിരുന്നൊരാള്‍ എന്നിവ അരങ്ങേറും.
28ന് വൈകിട്ട് അഞ്ചരയ്ക്ക് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. തുടര്‍ന്ന് തിരുവനന്തപുരം സംഘകേളിയുടെ ലക്ഷ്ണരേഖ അവതരിപ്പിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. 8281054656, 9633249382 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.








