05:17am 10 November 2026
NEWS
പിതൃ അമീറിന്റെ നിര്യാണത്തിൽ KBF അനുശോചിച്ചു
14/07/2026  04:00 PM IST
nila
പിതൃ അമീറിന്റെ നിര്യാണത്തിൽ  KBF അനുശോചിച്ചു

ഖത്തർ മുൻ അമീറും രാഷ്ട്രനിർമാണത്തിലെ മഹാനായ ശിൽപിയുമായിരുന്ന ഹിസ് ഹൈനെസ് ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തിൽ കേരള ബിസിനസ് ഫോറം (KBF) അഗാധമായ ദുഃഖവും ഹൃദയംഗമമായ അനുശോചനവും രേഖപ്പെടുത്തുന്നു.

ഖത്തറിനെ ആധുനികവും സമ്പന്നവും ലോകശ്രദ്ധ നേടിയ രാഷ്ട്രമാക്കി ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും മാതൃകാപരമായ നേതൃത്വവും നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ സംഭാവനകൾ ഖത്തറിന്റെ ചരിത്രത്തിൽ എന്നും സുവർണ്ണ അക്ഷരങ്ങളിൽ രേഖപ്പെടുത്തപ്പെടും.

ഈ ദുഃഖകരമായ വേളയിൽ, ഹിസ് ഹൈനെസ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കും, അൽ താനി രാജകുടുംബത്തിനും, ഖത്തർ സർക്കാരിനും, ഖത്തറിലെ ജനങ്ങൾക്കും കേരള ബിസിനസ് ഫോറത്തിന്റെ പേരിൽ ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു.

പരേതന്റെ ആത്മാവിന് സർവ്വശക്തൻ നിത്യശാന്തി നൽകട്ടെ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ഖത്തർ ജനതയ്ക്കും ഈ മഹത്തായ വേർപാടിന്റെ ദുഃഖം താങ്ങാനുള്ള ശക്തിയും ആശ്വാസവും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

കേരള ബിസിനസ് ഫോറം (KBF)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img