02:48pm 05 November 2026
NEWS
പരിശീലിപ്പിച്ചിട്ടും നന്നാവില്ല എന്ന നിലപാടുള്ളവരെ പിരിച്ചുവിടുമെന്ന് മന്ത്രി കെ ബി ​ഗണേശ് കുമാർ
20/01/2025  02:16 PM IST
nila
പരിശീലിപ്പിച്ചിട്ടും നന്നാവില്ല എന്ന നിലപാടുള്ളവരെ പിരിച്ചുവിടുമെന്ന് മന്ത്രി കെ ബി ​ഗണേശ് കുമാർ

തിരുവനന്തപുരം: പരിശീലിപ്പിച്ചിട്ടും നന്നാവില്ല എന്ന നിലപാടുള്ളവരെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്ന് കെഎസ്ആർടിസിയിലെ സിഎൽആർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മന്ത്രി കെ ബി ​ഗണേശ് കുമാർ. ഇത് വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ജോലിയാണെന്നും അല്ലെങ്കിൽ നിങ്ങൾക്ക് പകരം പുതിയ ആളെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ പ്രകൃതി' വാട്സാപ്പ് കൂട്ടായ്മയുമായി ചേർന്ന് ബസ് ടെർമിനലിൽ നടപ്പിലാക്കുന്ന ഗാർഡൻ പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മന്ത്രി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയത്.

'സിഎൽആർ ജീവനക്കാരോട് ആദ്യത്തെ അഭ്യർത്ഥന. നിങ്ങളെ പരിശീലിപ്പിച്ചു. പരിശീലിപ്പിച്ചിട്ടും ഞാൻ നന്നാവില്ല എന്നുള്ള ഒരാളെയും സർവീസിൽ വച്ചിരിക്കില്ല. മാറ്റി വേറെ ആളെ വയ്ക്കും. ആ മാറ്റി വേറെ ആളെ വയ്ക്കാനുള്ള നിർദ്ദേശം ഇന്നോ നാളയോ നിങ്ങൾ കിട്ടും. സിഎൽആർ ജീവനക്കാർ ഇക്കാര്യം മനസിലാക്കണം. വൃത്തിയായി സൂക്ഷിക്കുക എന്ന് മാത്രമാണ് നിങ്ങളുടെ ജോലി. ഡ്രൈവർമാർ വണ്ടി ഓടിച്ചോളും സ്‌റ്റേഷൻ മാസ്റ്റർ വണ്ട് ഓപ്പറേറ്റ് ചെയ്‌തോളും. നിങ്ങളെ ഇവിടെ ജോലിക്ക് നിയമിച്ചിരിക്കുന്നത്, വൃത്തിയാക്കാൻ വേണ്ടി മാത്രമാണ്. വൃത്തിയായി സൂക്ഷിക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ആ ജോലി ചെയ്യാൻ യോഗ്യരല്ല. മാറ്റും. ഇക്കാര്യത്തിൽ യാതൊരു രാഷ്ട്രീയ സമ്മർദ്ദത്തിനും വഴങ്ങില്ല. അങ്ങനെയുള്ളവരെ പിരിച്ചുവിടും. ആരെക്കൊണ്ടും ശുപാർശ ചെയ്തിട്ടും കാര്യമില്ല. നടക്കുകയില്ല'- ഗണേശ് കുമാർ പറഞ്ഞു.

ബസ് സ്റ്റേഷനിൽ എത്തിയ മന്ത്രി പരിസരത്ത് മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ജീവനക്കാർക്ക് താക്കീത് നൽകിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img