06:16pm 21 July 2026
NEWS
കഴക്കൂട്ടം സൈനിക സ്കൂൾ 57-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
18/07/2026  07:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കഴക്കൂട്ടം സൈനിക സ്കൂൾ  57-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ഴക്കൂട്ടം സൈനിക സ്കൂളിൽ 57-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ന്(ജൂലൈ 18) സ്കൂളിൽ സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികൾക്കു പുറമേ സേവനമനുഷ്ഠിക്കുന്നവർ, വിരമിച്ച സായുധ സേനാ ഉദ്യോഗസ്ഥർ, ഫാക്കൽറ്റി, കേഡറ്റുകൾ, ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സ്കൂളും പൂർവ്വ വിദ്യാർത്ഥികളും തമ്മിൽ നിലനിൽ ക്കുന്ന ദൃഢബന്ധ ത്തെ സൂചിപ്പിക്കുന്നതായി  സംഗമം.   1999 ലെ പാസ്-ഔട്ട് ബാച്ചാണ് പുനഃസമാഗമം സ്പോൺസർ ചെയ്തത്. പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളിൽ നിരവധി വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്തു.ഓൾഡ് ബോയ്‌സ് അസോസിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ ബ്രീസ് ആന്റണി  പതാക ഉയർത്തിയ തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. 

മുഖ്യാതിഥി റിയർ അഡ്മിറൽ പി.എ.അബ്ദുൾ റഹിമാൻ സാദിഖ്,  അഡീഷണൽ ഡയറക്ടർ ജനറൽ (അക്വിസിഷൻ ടെക്നിക്കൽ - മാരിടൈം ആൻഡ് സിസ്റ്റംസ്). എൻ.സി.സി ഡയറക്ടറേറ്റ് കേരള, ലക്ഷദ്വീപ് അഡീഷണൽ ഡയറക്ടർ ജനറൽ, മേജർ ജനറൽ അരുൺ സി.ജി വിശിഷ്ടാതിഥിയായി പങ്കെടുത്തു. 

വിശിഷ്ടാതിഥികൾക്ക്  കേഡറ്റുകൾ ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. തുടർന്ന് രാഷ്ട്രസേവനത്തിൽ പരമമായ ത്യാഗം ചെയ്ത ധീരരായ പൂർവ്വ വിദ്യാർത്ഥികൾക്കും സൈനിക സ്കൂൾ സാഹോദര്യത്തിലെ അംഗങ്ങൾക്കും ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് മുഖ്യാതിഥി സ്തൂപത്തിൽ പുഷ്പചക്രം അർപ്പിച്ചു.

1999 ലെ പാസ്-ഔട്ട് ബാച്ച്  സ്കൂളിനായി നിർമ്മിച്ചു നല്കിയ പുതിയ ബാഡ് മിന്റൺ കോർട്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിൻ്റെ കായിക അടിസ്ഥാന സൗകര്യ ങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, കേഡറ്റുകളുടെ ശാരീരിക വികസന ത്തിന് മെച്ചപ്പെട്ട അവസരങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നടപടി.

സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ കേഡറ്റുകൾ, അധ്യാപകർ, അധ്യാപകേതര ജീവനക്കാർ, പൂർവ്വ വിദ്യാർത്ഥികൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. സായുധ സേനകളിലും ദേശീയ പ്രാധാന്യ മുള്ള വിവിധ മേഖലകളിലും മികച്ച സേവനമനുഷ്ഠിച്ച നേതാക്കളെ സൃഷ്ടിക്കുന്നതിൽ കഴക്കൂട്ടം സൈനിക സ്കൂളിൻ്റെ  സംഭാവനകളെ മുഖ്യാതിഥി അഭിനന്ദിച്ചു.

1999 ബാച്ചിലെ അംഗങ്ങൾ നടത്തിയ ഗുരുവന്ദനം  പരിപാടിയിൽ  പൂർവ്വ അധ്യാപ കരെയും ഉപദേഷ്ടാക്കളെയും,  തലമുറകളായി കേഡറ്റുകളുടെ ജീവിതവും ജോലിയും രൂപപ്പെടുത്തുന്നതിൽ അവർ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും അനുസ്മരിച്ചു. 

സൗഹൃദം, കായികക്ഷമത, അർത്ഥവത്തായ ആശയവിനിമയം എന്നിവ വളർത്തിയെടുക്കുന്നതിനായി പഴയകാല വിദ്യാർത്ഥികളുടെയും കേഡറ്റുകളുടെയും ടീമുകൾ തമ്മിലുള്ള സൗഹൃദ കായിക മത്സരങ്ങളും ഇതോട നുബന്ധിച്ച് സംഘടിപ്പിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img