
ദോഹ: സർക്കാർ ഏജൻസികളിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള തൊഴിൽ പ്രവേശന ത്തിനായി നാഷണൽ എംപ്ലോയ്‌മെന്റ് കോർഡിനേഷൻ പ്ലാറ്റ്‌ഫോമായ "കവാഡർ" വഴി 2025 ലെ മൂന്നാം പാദത്തിലെ തൊഴിലവസരങ്ങൾ സിവിൽ സർവീസ് )ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ പ്രഖ്യാപിച്ചു.നാഷണൽ എംപ്ലോയ്‌മെന്റ് കോർഡിനേഷൻ പ്ലാറ്റ്‌ഫോമായ "കവാഡർ"-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലന്വേഷകർക്ക് സർക്കാർ ഏജൻസികളുടെ ആവശ്യങ്ങൾക്കനുസരിച്ചും ഓരോ ഏജൻസിയുടെയും അംഗീകൃത തൊഴിൽ പദ്ധതിക്ക് അനുസൃതമായും ലഭ്യമായ തസ്തികകളിലേക്ക് അപേക്ഷിക്കാമെന്ന് ബ്യൂറോ വിശദീകരിച്ചു.
പ്രൊഫഷണൽ, ലേബർ, സ്പെഷ്യലൈസ്ഡ്, ടെക്നിക്കൽ, ഓഫീസ് എന്നിങ്ങനെയാണ് ജോലി തരങ്ങൾ എന്ന് ബ്യൂറോ സൂചിപ്പിച്ചു.പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലന്വേഷകർക്ക് ഇനിപ്പറയുന്ന ലിങ്ക് വഴിയും അപേക്ഷിക്കാം: https://kawader.gov.qa/hom നാഷണൽ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം പദ്ധതി, ഒന്നിലധികം ഇലക്ട്രോണിക് സേവന ചാനലുകൾ വഴി പൊതു, സ്വകാര്യ മേഖലകളിലെ സേവനങ്ങളിലേക്ക് ഉപയോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും പ്രവേശനം നൽകുക എന്നതാണ്കവാഡർ ലക്ഷ്യമിടുന്നത്.











