04:28am 12 November 2026
NEWS
കാവ്യോദയം മൂന്നാം വാർഷികം 24 ന്
21/05/2026  06:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കാവ്യോദയം  മൂന്നാം വാർഷികം 24 ന്

കളമശ്ശേരി : കാവ്യോദയം മാഗസിൻ മൂന്നാം വാർഷികവും സാംസ്കാരിക കൂട്ടായ്മയും 24 ന്  രാവിലെ 10 ന് കങ്ങരപ്പടി   ഗ്രാമീണ വായനശാല ഹാളിൽ നടക്കും. നന്മ സംസ്ഥാന ജനറൽ സെക്രട്ടറി സേവ്യർ പുൽപ്പാട്ട് ഉദ്‌ഘാടനം ചെയ്യും.  കൊച്ചിൻ സാഹിത്യ അക്കാദമി പ്രസിഡന്റ് വിപിൻ പള്ളുരുത്തി അധ്യക്ഷനാകും. സാഹിത്യകാരി ഹേമ ടി തൃക്കാക്കര മുഖ്യപ്രഭാഷണം നടത്തും. മാഗസിൻ ചീഫ് എഡിറ്റർ  പ്രശോഭ  എ സി സ്വാഗതം പറയും. വിവിധ മേഖലകളിലെ പ്രതിഭകൾക്ക് ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. ജനപ്രതിനിധികളും എഴുത്തുകാരും പങ്കെടുക്കും. കാവ്യലാപനവും നടക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img