09:15pm 01 May 2026
NEWS
നടി കാവ്യ സുരേഷ് വിവാഹിതയായി
14/05/2025  06:50 PM IST
nila
നടി കാവ്യ സുരേഷ് വിവാഹിതയായി

നടിയും നർത്തകിയുമായ കാവ്യ സുരേഷ് വിവാഹിതയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വരൻ അദീപ് താരത്തിന് വരണമാല്യം ചാർത്തി. വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ആലപ്പുഴ സ്വദേശിനിയാണ് 33കാരിയായ കാവ്യ.വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷമാണ് കാവ്യ സിനിമയിലേക്കു പ്രവേശിക്കുന്നത്. 2013ൽ ലസാഗു ഉസാഘ എന്ന സിനിമയിലൂടെ കാവ്യ സുരേഷ് തന്റെ കരിയർ ആരംഭിച്ചു. 

തുടർന്ന് ഒരേ മുഖം, കാമുകി എന്നിവയുൾപ്പെടെ അഞ്ചിലധികം മലയാള സിനിമകളിലും ‘തിരുമണം’ എന്ന തമിഴ് ചിത്രത്തിലും ‘സൂര്യ അസ്തമയം’ എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു. 

അഭിനയത്തിനു പുറമെ മോഡലിങ് രംഗത്തും സജീവമാണ് കാവ്യ സുരേഷ്. ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുള്ള കാവ്യ നൃത്തപരിപാടികൾ അവതരിപ്പിക്കാറുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img