11:52pm 07 September 2026
NEWS
ചക്കുളത്ത് കാവ് പൊങ്കാല നഗരസഭ മെഗാ ശുചീകരണം നടത്തി
04/12/2025  09:35 PM IST
nila
ചക്കുളത്ത് കാവ് പൊങ്കാല നഗരസഭ മെഗാ ശുചീകരണം നടത്തി

 

ചെങ്ങന്നൂർ : ചക്കുളത്തുകാവ് പൊങ്കാലയുമായി ബന്ധപ്പെട്ട് നഗരത്തിലെ വിവിധ ഭാഗങ്ങൾ ശുചീകരിക്കുകയും നഗര വീഥിയിൽ പൊങ്കാല അർപ്പിക്കുന്ന സ്ഥലങ്ങളിലെ മത്സ്യ - മാംസ വ്യാപാരം നിരോധിക്കുകയും ചെയ്തിരുന്നു. പൊങ്കാലക്ക് ശേഷം നഗരസഭയിലെ ഹരിത കർമ്മ സേനയും ശുചീകരണ തൊഴിലാളികളും ചേർന്ന് പൊങ്കാല അർപ്പിച്ച സ്ഥലങ്ങൾ ശുചീകരിക്കുകയും ചെയ്തു. നഗരസഭയിലെ സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി നിഷ, പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അശ്വതി ജി ശിവൻ, സി മനോജ്‌ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.