10:34am 01 May 2026
NEWS

ബുള്ളറ്റിൽ സഞ്ചരിക്കുന്നതിനിടെ നായ കുറുകെ ചാടി അപകടം; വനിതാ എസ്ഐയ്ക്ക് ദാരുണാന്ത്യം

19/08/2025  03:31 PM IST
nila
  ബുള്ളറ്റിൽ സഞ്ചരിക്കുന്നതിനിടെ നായ കുറുകെ ചാടി അപകടം; വനിതാ എസ്ഐയ്ക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ വനിതാ എസ്‌ഐയ്ക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാവിനഗർ പൊലീസ് സ്‌റ്റേഷനിലെ എസ്ഐ റിച്ച സച്ചൻ(25) ആണ് മരിച്ചത്. കാൻപുർ സ്വദേശിനിയാണ് മരിച്ച റിച്ച സച്ചൻ.പട്രോളിങ് ഡ്യൂട്ടി കഴിഞ്ഞ് ബുള്ളറ്റിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടിയതോടെയാണ് യുവതി അപകടത്തിൽപെട്ടത്.

കുറുകെ ചാടിയ നായയെ ഇടിക്കാതിരിക്കാൻ ബുള്ളറ്റ് വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് കാറുമായി കൂട്ടിയിടിക്കുകയും ചെയ്തെന്നാണ് വിവരം. എസ്‌ഐയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img