02:08am 11 September 2026
NEWS
കതിനയ്ക്ക് തീപിടിച്ച് വീട്ടിൽ പൊട്ടിത്തെറി
23/11/2025  02:06 PM IST
nila
കതിനയ്ക്ക് തീപിടിച്ച് വീട്ടിൽ പൊട്ടിത്തെറി

തിരുവനന്തപുരത്ത് കതിനയ്ക്ക് തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് ​ഗുരുതരമായി പൊള്ളലേറ്റു. തിരുവനന്തപുരം കാട്ടായിക്കോണത്താണ് സംഭവം. ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന കതിനയ്ക്ക് തീപിടിച്ചാണ് വീട്ടിൽ പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ബാലകൃഷ്ണനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ക്ഷേത്രത്തിന് സമീപത്തുള്ള കതിന സൂക്ഷിച്ചിരുന്ന വീട്ടിലാണ് അപകടം നടന്നത്. വെടിമരുന്നിന് തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക വിവരം. വെടിമരുന്ന് സൂക്ഷിച്ചിരുന്നതിന് തൊട്ടു സമീപത്തായി ഇരുമ്പിന്റെ ഒരു കമ്പി, കട്ടർ ഉപയോഗിച്ച് മുറിക്കുന്നുണ്ടായിരുന്നു. ഈ കട്ടറിൽ നിന്ന് തെറിച്ച തീപ്പൊരി വെടിമരുന്നിലേക്ക് വീണാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് വിവരം.

പൊട്ടിത്തെറി ഉണ്ടായ ഉടൻ തന്നെ തൊട്ടടുത്ത് ഉണ്ടായിരുന്ന ആളുകൾ ഓടിയെത്തി പരിക്കേറ്റയാളെ വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img