01:59pm 10 August 2026
NEWS
കേരളത്തിൻ്റെ നവോത്ഥാന വളർച്ചക്ക് കഥാപ്രസംഗം വലിയ പങ്ക് വഹിച്ചിട്ടുണ്ട് : പന്ന്യൻ രവീന്ദ്രൻ.
10/08/2026  11:25 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിൻ്റെ നവോത്ഥാന വളർച്ചക്ക് കഥാപ്രസംഗം വലിയ പങ്ക് വഹിച്ചിട്ടുണ്ട് : പന്ന്യൻ രവീന്ദ്രൻ.

 

കൊച്ചി :  കേരളത്തിൻ്റ നവോത്ഥാന വളർച്ചക്ക് നാടകത്തോടൊപ്പം കഥാപ്രസംഗവും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്ന്  മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു .
യുവകലാസാഹിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അഞ്ചു ദിവസക്കാലം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കാഥികൻ കെടാമംഗലം സദാനന്ദൻ്റ സ്‌മരണക്കായി 
സംഘടിപ്പിച്ചിട്ടുള്ള കെടാമംഗലം സാംസ്കാ രികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനമനസ്സുകളിൽ പുരോഗമന ചിന്ത വളർത്തിയെടുക്കാൻ കെടാമംഗലം നടത്തിയിട്ടുള്ള വലിയ പരിശ്രമം നാടിന് വിസ്‌മരിക്കാനാവില്ല . കാലത്തിൻ്റെ മാറ്റത്തിൽ സകല കലകളും ഒന്നിച്ചു സമ്മേളിക്കുന്ന കഥാപ്രസംഗത്തിന് വേദികൾ കുറയുന്നുണ്ട് . അതിന് പുതിയ തലമുറയിലെ പ്രതിഭകളെ വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു
സംഘാടക സമിതി ചെയർമാൻ ശാരദ  മോഹൻ അധ്യക്ഷയായി 
. സംവിധായകൻ വിനയൻ , ചലചിത്ര താരം അനന്യ എന്നിവർ  മുഖ്യാതിഥികളായി. കെടാമംഗലം സദാനന്ദൻ സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം  സാഹിത്യകാരൻ സി രാധാകൃഷണന്  ചടങ്ങിൽ വിനയൻ സമർപ്പിച്ചു.
യുവകലാസാഹിതി സംസ്‌ഥാന ജനറൽ  സെക്രട്ടറി ഒ  കെ മുരളീകൃഷ്ണൻ,  എൻ അരുൺ,  , പി പ്രകാശ് , ടി ജി രവികുമാർ .സംഘാടക സമിതി ജനറൽ കൺവീനർ  കൈതാരം വിനോദ് കുമാർ  ജില്ലാ സെക്രട്ടറി ജോർജ്ജ് വെട്ടിക്കുഴി 
എന്നിവർ സംസാരിച്ചു. പട്ടണം റഷീദ് , കെ എം ധർമ്മൻ , എറണാകുളം പൊന്നൻ , മധുരിമ ഉണ്ണികൃഷ്ണൻ,   എന്നിവർക്ക്   പ്രതിഭാ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.    തുടർന്ന്  കൊല്ലം വി  ഹർഷകുമാർ കഥാപ്രസംഗം അവതരിപ്പിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img