
ദോഹ: ഫൺ ഡേ ക്ലബ്, അങ്കമാലി കഥകളിക്ലബ്
സംയുക്തമായി
ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) അശോകഹാളിൽ സംഘടിപ്പിച്ച കഥകളി
അപൂർവ്വ അനുഭവമായി.
38 വർഷങ്ങൾക്കു ശേഷമാണ് ദോഹയിൽ
വീണ്ടുംകഥകളി അവതരിപ്പിക്കുന്നത്.
ഇന്ത്യൻ സമൂഹത്തിനൊപ്പം
ഖത്തറിലെയുംവിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും കലാസ്വാദകരായി.
ഭീമൻ – കലാമണ്ഡലം ശ്രീകുമാർ,
പഞ്ചാലി – ശ്രീകാന്ത് അവണവ്,
ഹനുമാൻ – സദനം ഭാസി,
സംഗീതം – കലാമണ്ഡലം, ബാബു നാമ്പൂതിരി, ശ്രീദേവൻ,
ചണ്ട – കലാമണ്ഡലം ഉദയൻ,
മദ്ദളം – ബിജു അട്ടുപുറം,
ചുട്ടി – മിഥുൻ മുരളി
എന്നിപ്രതിഭകൾകഥകളിയുടെഅരങ്ങിലും അണിയറയിലും ഭാഗമായി.ദോഹയുടെ കലാ-സാംസ്കാരിക ചരിത്രത്തിൽ ഓർമ്മയിൽ നിലനിൽക്കുന്ന കഥകളി രാത്രിയിൽ ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാതിഥിയായിരുന്നു.
ഐ.സി.സി പ്രസിഡൻറ് എ പി മണികണ്ഠൻ, QIC ഡെപ്യൂട്ടി ഗ്രൂപ്പ് സിഇഒ ഉണ്ണികൃഷ്ണൻ സി എം എന്നിവർ സാന്നിധ്യം വഹിച്ചു.










