NEWS
രാജ്യം പത്മശ്രീ നൽകി ആദരിച്ച കഥകളി ആചാര്യൻ സദനം ബാലകൃഷ്ണനെ കേരള ദർശന വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
11/09/2025 08:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

രാജ്യം പത്മശ്രീ നൽകി ആദരിച്ച കഥകളി ആചാര്യൻ സദനം ബാലകൃഷ്ണനെ കേരള ദർശന വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. തിരുവാണിയൂർ മുരിയമംഗലത്ത് താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ആയ മകൻ പ്രസാദിന്റെ ഭവനാംഗണത്തിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി .ആർ . പ്രകാശ് പൊന്നാട അണിയിച്ചു. കേരള ദർശന വേദിയുടെ ചെയർമാൻ എ.പി. മത്തായി,ഭീം മിഷൻ സംസ്ഥാന കോർ കമ്മിറ്റി അംഗം കെ. വി. കുമാരൻ, വൈ.എം.സി.എ ജനറൽ സെക്രട്ടറി എൻ. കെ .മത്തായി എന്നിവർ പങ്കെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











