10:11pm 07 October 2026
NEWS
കുസാറ്റിൽ കഥക് വർക്ക് ഷോപ്പ് സമാപിച്ചു
07/10/2026  07:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ കഥക് വർക്ക് ഷോപ്പ് സമാപിച്ചു
HIGHLIGHTS

സുപ്രസിദ്ധ കഥക് നർത്തകി മൊറോമി മേഥിയെ വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി ആദരിക്കുന്നു. യൂത്ത് വെൽഫെയർ ഡയറക്ടർ ഡോ.പി.കെ ബേബി സമീപം.

കൊച്ചി: കൊച്ചി ശാസ്‌ത്ര സങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യുവജനക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഗ്രേസ് കഥക് അക്കാദമിയുടെ സഹകരണത്തോടെ നടത്തിയ ത്രിദിന കഥക് വർക്ക്ഷോപ്പ് സമാപിച്ചു. സുപ്രസിദ്ധ കഥക് നർത്തകി മൊറീമ മേഥി നേതൃത്വം നൽകിയ വർക്ക് ഷോപ്പിൽ ഗ്രേസ് കഥക് അക്കാദമി ഡയറക്ടർ വാണി ഗ്രേസ് സഹപരിശീലക യായി. കഥക് നൃത്തത്തിൻ്റെ അടിസ്ഥാന പാഠങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരിശിലനവും കഥക് പെർഫോർമൻസും നടന്നു. വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി മൊറാമി മേഥിയെ ആദരിച്ചു. യൂത്ത് വെൽഫെയ൪ ഡിപ്പാർട്ടുമെൻ്റ് ഡയറക്ടർ ഡോ. പി.കെ ബേബി, ഡോ. അപർണ്ണലക്ഷ്മണൻ എന്നിവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img