04:59pm 19 August 2026
NEWS
സെപ്റ്റംബറിൽ പുതിയ സീസണിന് തുടക്കമിട്ട് കത്താറ: രണ്ട് വൻ ചിത്രപ്രദർശനങ്ങൾ വരുന്നു
19/08/2026  04:29 PM IST
nila
സെപ്റ്റംബറിൽ പുതിയ സീസണിന് തുടക്കമിട്ട് കത്താറ: രണ്ട് വൻ ചിത്രപ്രദർശനങ്ങൾ വരുന്നു

​ദോഹ: സാംസ്‌കാരിക ഗ്രാമമായ കത്താറയിലെ 'കത്താറ ആർട്ട് സെന്റർ' (Katara Art Center) തങ്ങളുടെ പുതിയ കലാ സീസണിന് സെപ്റ്റംബർ 2-ന് തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി രണ്ട് പ്രമുഖ കലാപ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ 7 വരെ പൊതുജനങ്ങൾക്കായി ഈ പ്രദർശനങ്ങൾ തുറന്നുകൊടുക്കും.
​കലയിലൂടെ ഭാവിചിന്തകളെയും ദൈനംദിന ജീവിതത്തിലെ ഓർമ്മകളെയും പുനരാവിഷ്‌കരിക്കുന്ന വ്യത്യസ്തമായ രണ്ട് തീമുകളിലാണ് എക്സിബിഷനുകൾ ഒരുക്കിയിരിക്കുന്നത്.
സമീഹ് അസ്സാം, അഹമ്മദ് അൽ ജുഫൈരി, മോസ അൽ കുവാരി, ഫാത്തിമ മുഹമ്മദ് എന്നീ നാല് കലാകാരന്മാർ ചേർന്നൊരുക്കുന്ന
​'ഫ്രാക്ചേഴ്‌സ് ഓഫ് ദി ഫ്യൂച്ചർ'
 ഗ്രൂപ്പ്പ്രദർശനം കാലാവസ്ഥാ വ്യതിയാനം, സാമൂഹിക-സാമ്പത്തിക വെല്ലുവിളികൾ എന്നിവയെ മുൻനിർത്തി ഭാവിയെക്കുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടുകളും സങ്കൽപ്പങ്ങളും ഈ കലാസൃഷ്ടികൾ ചർച്ച ചെയ്യുന്നു.ചിത്രകാരി ഹെസ്സ അൽ കുവാരിയുടെ ആദ്യ സോളോ എക്സിബിഷൻ​'ദി ലോഞ്ച്: വാട്ട് കാൻ എ റൂം റിമംബർ'  വീടുകളിലെ സ്വീകരണമുറികൾ, ഫർണിച്ചറുകൾ, അവിടുത്തെ ദൈനംദിന വസ്തുക്കൾ എന്നിവ മനുഷ്യജീവിതത്തിലും ഓർമ്മകളിലും ചെലുത്തുന്ന സ്വാധീനത്തെ ചിത്രകല, ഫോട്ടോഗ്രാഫി, ഇൻസ്റ്റാളേഷനുകൾ എന്നിവയിലൂടെ മനോഹരമായി ഇതിൽ ആവിഷ്‌കരിച്ചിരിക്കുന്നു. വിവിധ സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന കലാപ്രേമികൾക്ക് ഇതൊരു മികച്ച അനുഭവമായിരിക്കുമെന്ന് കത്താറ ആർട്ട് സെന്റർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img