
ദോഹ: സാംസ്കാരിക ഗ്രാമമായ കത്താറയിലെ 'കത്താറ ആർട്ട് സെന്റർ' (Katara Art Center) തങ്ങളുടെ പുതിയ കലാ സീസണിന് സെപ്റ്റംബർ 2-ന് തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി രണ്ട് പ്രമുഖ കലാപ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ 7 വരെ പൊതുജനങ്ങൾക്കായി ഈ പ്രദർശനങ്ങൾ തുറന്നുകൊടുക്കും.
കലയിലൂടെ ഭാവിചിന്തകളെയും ദൈനംദിന ജീവിതത്തിലെ ഓർമ്മകളെയും പുനരാവിഷ്കരിക്കുന്ന വ്യത്യസ്തമായ രണ്ട് തീമുകളിലാണ് എക്സിബിഷനുകൾ ഒരുക്കിയിരിക്കുന്നത്.
സമീഹ് അസ്സാം, അഹമ്മദ് അൽ ജുഫൈരി, മോസ അൽ കുവാരി, ഫാത്തിമ മുഹമ്മദ് എന്നീ നാല് കലാകാരന്മാർ ചേർന്നൊരുക്കുന്ന
'ഫ്രാക്ചേഴ്സ് ഓഫ് ദി ഫ്യൂച്ചർ'
ഗ്രൂപ്പ്പ്രദർശനം കാലാവസ്ഥാ വ്യതിയാനം, സാമൂഹിക-സാമ്പത്തിക വെല്ലുവിളികൾ എന്നിവയെ മുൻനിർത്തി ഭാവിയെക്കുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടുകളും സങ്കൽപ്പങ്ങളും ഈ കലാസൃഷ്ടികൾ ചർച്ച ചെയ്യുന്നു.ചിത്രകാരി ഹെസ്സ അൽ കുവാരിയുടെ ആദ്യ സോളോ എക്സിബിഷൻ'ദി ലോഞ്ച്: വാട്ട് കാൻ എ റൂം റിമംബർ' വീടുകളിലെ സ്വീകരണമുറികൾ, ഫർണിച്ചറുകൾ, അവിടുത്തെ ദൈനംദിന വസ്തുക്കൾ എന്നിവ മനുഷ്യജീവിതത്തിലും ഓർമ്മകളിലും ചെലുത്തുന്ന സ്വാധീനത്തെ ചിത്രകല, ഫോട്ടോഗ്രാഫി, ഇൻസ്റ്റാളേഷനുകൾ എന്നിവയിലൂടെ മനോഹരമായി ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. വിവിധ സാംസ്കാരിക-സാമൂഹിക വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന കലാപ്രേമികൾക്ക് ഇതൊരു മികച്ച അനുഭവമായിരിക്കുമെന്ന് കത്താറ ആർട്ട് സെന്റർ വ്യക്തമാക്കി.










