05:06pm 12 November 2026
NEWS
കാലത്തിന്റെ ഫോസിലുകൾക്ക് കത്താറയിൽ ആഗോള വേദി
15/01/2026  01:41 PM IST
nila
കാലത്തിന്റെ ഫോസിലുകൾക്ക് കത്താറയിൽ ആഗോള വേദി

ദോഹ: കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ആറാമത് കത്താറ ഇന്റർനാഷണൽ ആംബർ എക്സിബിഷന്  തുടക്കമായി.
  കത്താറ ബിൽഡിങ് 12ൽ നടക്കുന്നപ്രദർശനം ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ പ്രൊഫ. ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി  ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും ഉന്നത ഉദ്യോഗസ്ഥരും സാന്നിധ്യം വഹിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 13 രാജ്യങ്ങളുടെ82 പവലിയനുകളാണ്
പ്രദർശനത്തിലുള്ളത്.
സൗദി അറേബ്യ, പോളണ്ട്, ലാറ്റ്വിയ, ജർമനി, കുവൈത്ത്, ബഹ്റൈൻ, യുഎഇ, ഇറാഖ്, സിറിയ, ചൈന, തുർക്കി, ലിത്വാനിയ എന്നിവയ്ക്കൊപ്പം ആതിഥേയരായ ഖത്തറും പ്രദർശനത്തിലുണ്ട്.
അപൂർവ ആംബർ ഉപയോഗിച്ച് നിർമ്മിച്ച ആഭരണങ്ങൾ, പുരാതന കലാവസ്തുക്കൾ, ഹസ്തകലാസൃഷ്ടികൾ എന്നിവയാണ് പ്രദർശനത്തിന്റെ മുഖ്യ ആകർഷണം. പുരാതന പോളിഷ് ജപമാലകൾ, അപൂർവ ആംബർ ശില്പങ്ങൾ എന്നിവ ഈ വർഷത്തെ പ്രത്യേകതയാണ്.
ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് രൂപം കൊണ്ട മരപ്പാലയുടെ ഫോസിലായ ആംബറിന്റെ ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യവും പ്രദർശനം വെളിപ്പെടുത്തുന്നു. സസ്യ-കീട അവശിഷ്ടങ്ങൾ അടങ്ങിയ ആംബർ മനുഷ്യരുടെ പുരാതന പരിസ്ഥിതിയെക്കുറിച്ച് വിലപ്പെട്ട അറിവുകൾ നൽകുന്നതായി സംഘാടകർ ചൂണ്ടിക്കാട്ടി
ആംബർ പ്രേമികൾക്കും പൈതൃക-കലാരുചിയുള്ളവർക്കും കതാര ആംബർ എക്സിബിഷൻ പ്രധാന കേന്ദ്രമായി മാറിയതായികത്താറ
ഇവന്റ്സ് ആൻഡ് കൾച്ചറൽ അഫയേഴ്സ് ഡയറക്ടറും പ്രദർശനത്തിന്റെ ജനറൽ സൂപ്പർവൈസറുമായ ഖാലിദ് അബ്ദുൽറഹീം അൽ സയ്യിദ്പറഞ്ഞു.
ജനുവരി 16 ന് പ്രദർശനം സമാപിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img