02:07pm 19 April 2026
NEWS
ഖത്തറിലെ പ്രീമിയം യാത്രാനുഭവത്തിന് കത്താറ ലിമോസിന്റെ ഫ്ലാഗ്ഷിപ്പ് കോച്ച്
20/11/2025  05:52 PM IST
nila
ഖത്തറിലെ പ്രീമിയം യാത്രാനുഭവത്തിന്   കത്താറ ലിമോസിന്റെ ഫ്ലാഗ്ഷിപ്പ് കോച്ച്

ദോഹ: ഖത്തറിലെ പ്രീമിയം ട്രാൻസ്‌പോർട്ട് മേഖലയിലേക്ക്  വലിയ ചുവടുവയ്പുമായി കത്താറ ലിമോസിൻ. അവരുടെ ആദ്യ ZHONGTONG 53-സീറ്റർ സൂപ്പർ ലക്‌സറി കോച്ച് അവതരിപ്പിച്ചു. രാജ്യത്തെ വളരുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി ആവശ്യങ്ങൾ നിറവേറ്റുക യാണ് ലക്ഷ്യം.
കമ്മിൻസ് യൂറോപ്പ് എൻജിനും ജർമ്മൻ ZF ട്രാൻസ്മിഷൻ സാങ്കേതികതയും ഉൾക്കൊള്ളുന്ന ഈ കോച്ചിന് ഉയർന്ന കാര്യക്ഷമതയും ഇന്ധനസൗഹൃദത്വവുമാണ് പ്രത്യേകത. 2+2 സീറ്റിംഗ്, ഡയമണ്ട്-സ്റ്റിച്ച്ഡ് റിക്ലൈനർ സീറ്റുകൾ, വ്യക്തിഗത AC വെന്റുകൾ, ഡ്യൂൾ LCD സ്ക്രീനുകൾ എന്നിവയോടെ ലക്ഷ്വറി അനുഭവം നൽകുന്നു.
സുരക്ഷയിൽ ABS, റിട്ടാർഡർ, ഫയർ സപ്രഷൻ, ടയർ പ്രഷർ മോണിറ്ററിംഗ്, ഡ്രൈവർ ഫാറ്റീഗ് അലർട്ട് തുടങ്ങി ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര ഇവന്റുകൾ, ബിസിനസ് ഡെലിഗേഷനുകൾ, VIP ട്രാൻസ്‌പോർട്ട്, ടൂറിസം ഗ്രൂപ്പുകൾ എന്നിവയ്‌ക്ക് ഉയർന്നനിലവാരത്തിലുള്ള യാത്രാനുഭവം നൽകാൻ കത്താറ ലിമോസിന്റെ പുതിയ കോച്ച് സഹായകമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img