07:04pm 11 November 2026
NEWS
അറബ്-ഇസ്ലാമിക കൈയെഴുത്തുപ്രതികളുടെ പൈതൃകനിറവിൽ കത്താറ
01/11/2025  06:56 PM IST
nila
അറബ്-ഇസ്ലാമിക കൈയെഴുത്തുപ്രതികളുടെ പൈതൃകനിറവിൽ കത്താറ

ദോഹ: കതാറാ കൾച്ചറൽ വില്ലേജിൽ സംഘടിപ്പിച്ച ആദ്യ കതാറാ അന്താരാഷ്ട്ര കൈയെഴുത്തുപ്രതികളും പുരാവസ്തു സൈറ്റുകളും സംബന്ധിച്ച അവാർഡ്  ചടങ്ങിൽ ഉന്നത പണ്ഡിതന്മാർക്ക് ആദരം നൽകി.
സിറിയൻ ഗവേഷകൻ വലീദ് അൽ സൂറഖ്ബി ഒന്നാം സ്ഥാനവും, ഈജിപ്ഷ്യൻ ഗവേഷകരായ അഹ്മദ് അബ്ദുൽബാസിത്, അഹ്മദ് അബ്ദുസത്താർ എന്നിവർ സംയുക്തമായി രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം ഈജിപ്തിൽ നിന്നുള്ള നോഹ ഹുസൈൻ അൽ ഹെഫ്നാവിക്ക് ലഭിച്ചു.
തീർപ്പായക സമിതിയിലെ അംഗങ്ങളായ ഡോ. ഒമർ അൽ അജ്ലി, ഡോ. മുഹമ്മദ് അൽ റഹാവി, ഡോ. സമീർ ഖദ്ദൂരി എന്നിവരെയും, അറബ് കൈയെഴുത്തുപ്രതികളുടെയും പാരമ്പര്യ സംരക്ഷണത്തിനായി പ്രവർത്തിച്ച മൗറിറ്റാനിയൻ മാനുസ്ക്രിപ്റ്റ് ഹൗസ് അസോസിയേഷൻ തലവൻ അബ്ദുല്ല മുഹമ്മദ് ബിലാൽ നെയും ചടങ്ങിൽ ആദരിച്ചു.
 “അറബ്-ഇസ്ലാമിക കൈയെഴുത്തുപ്രതികളുടെ പൈതൃകം പുനരുജ്ജീവിപ്പിക്കാനുള്ള കതാറായുടെ പ്രതിബദ്ധതയാണ് ഈ അവാർഡ് പ്രതിഫലിപ്പിക്കുന്നത്. ഇത് കതാറായുടെ നോവൽ, അറബിക് കവിത, പ്രവാചകന്റെ കവിയനുള്ള പുരസ്കാരം തുടങ്ങിയ മറ്റു സാഹിത്യ പദ്ധതികൾക്കും പൂരകമാണെന്ന്കതാറാ ജനറൽ മാനേജർ പ്രൊഫ്. ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതിപറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img