
ദോഹ: അൽ-അത്തിയ്യ ഫൗണ്ടേഷൻ, കതാറ മ്യൂസിയങ്ങളുമായി സഹകരിച്ച് കാലാവസ്ഥാ നയങ്ങളുടെ പ്രതിരോധശേഷിയും ഗ്രാമീണ മേഖലകളിലെ ഊർജ പരിവർത്തനവും സംബന്ധിച്ച സംവാദസെഷൻ സംഘടിപ്പിച്ചു.
കതറ മ്യൂസിയങ്ങൾ ഒരുക്കിയ “Countryside: A Place to Live, Not Leave” പ്രദർശനത്തിന്റെ ഭാഗമായാണ് സംവാദംനടത്തിയത്.
ഖത്തർ Preparatory സ്കൂളിൽ നടന്ന സംവാദത്തിൽ സ്ഥിരത, നവീകരണം, ജീവിത നിലവാരം എന്നിവ ചർച്ച ചെയ്തു.ആലൻ ഗിൽഡർ (Wood Mackenzie – Vice President, Chemicals & Oil Markets): ഊർജ വിപണിയും ഇൻഡസ്ട്രി റിസർച്ചും സംബന്ധിച്ച വിശാലമായ അറിവുകൾ പങ്കുവെച്ചു.
ഡോ. ഗോൺസാലോ കാസ്‌ത്രോ ഡെ ല മാത (Qatar Foundation – Our Heritage Center Executive Director): പരിസ്ഥിതി നയങ്ങൾ, ജീവവർഗ സംരക്ഷണം, സ്ഥിരതാപരമായ സ്ഥാപന പ്രവർത്തനം എന്നിവയെ കുറിച്ച് അഭിപ്രായങ്ങൾ അവതരിപ്പിച്ചു.
ഹവാർഡ് ബെവർ (Al-Attiyah Foundation – Board Secretary): LNG വ്യവസായം, റിസ്ക്ക് മാനേജ്മെന്റ്, ഊർജ സാമ്പത്തികശാസ്ത്രം എന്നിവയുടെ പ്രാദേശിക പശ്ചാത്തലത്തിൽ വിശകലനങ്ങൾ നൽകി.
ജേണലിസ്റ്റ് നവീദ് ജബ്ബർക്കാൽ നയിച്ച സംവാദത്തിൽ, പുതുക്കിയ ഊർജ വിന്യാസസാധ്യതകൾ, ഡീസൻട്രലൈസ്ഡ് ഊർജ സിസ്റ്റങ്ങൾ, ലഘു-ഉത്സർജന സാങ്കേതികവിദ്യകൾ എന്നിവയുടെ പ്രയോഗ സാധ്യതകൾ വിശദമായി പരിശോധിച്ചു. ഗ്രാമീണ സമൂഹങ്ങൾ കാലാവസ്ഥാ വെല്ലുവിളികൾക്കെതിരെ കൂടുതൽ കരുത്തുറ്റതാകാനുള്ള മാർഗങ്ങളും ഈ ചർച്ചയിൽ ഉൾപ്പെടുത്തി.
ആഫ്രിക്ക മുതൽ ചൈന വരെയുള്ള വൈവിധ്യമാർന്ന ഗ്രാമപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന "Countryside" പ്രദർശനവും നടന്നു.










