
താടി വെട്ടാൻ വിസമ്മതിച്ച കശ്മീരി മുസ്ലീം ഡോക്ടർക്ക് അഡ്മിഷൻ ഡിഎൻബി (നെഫ്രോളജി) സീറ്റ് നിഷേധിച്ചെന്ന് ആരോപണം. കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്റർ ആൻഡ് ഹോസ്പിറ്റലിനെതിരെയാണ് ആരോപണം. കോവൈ മെഡിക്കൽ സെന്റർ ആൻഡ് ഹോസ്പിറ്റലിൽ (കെഎംസിഎച്ച്) സുബൈർ അഹമ്മദ് മതപരമായ വിവേചനം നേരിട്ടു എന്നാണ് ആരോപണം. എന്നാൽ, 2024 സെപ്റ്റംബർ 25-ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം, പിജി ഡോക്ടർമാർ "വ്യക്തിഗത ശുചിത്വ കോഡ്" പാലിക്കണം എന്നു മാത്രമാണ് ആവശ്യപ്പെട്ടത് എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
പുരുഷ ഡോക്ടർമാർ "ജീൻസ്, ഇറുകിയ പാന്റ്സ്, ഉയർന്ന നിറമുള്ള ഷർട്ടുകൾ" ഒഴിവാക്കണമെന്ന് സർക്കുലറിൽ പറയുന്നുണ്ട്. "സ്ത്രീ വിദ്യാർത്ഥികൾ ആശുപത്രിക്കുള്ളിൽ ലെഗ്ഗിംഗ്സ് ഉപയോഗിക്കരുത്" എന്നും സർക്കുലറിൽ പറയുന്നു. ആശുപത്രിയിൽ "മതപരമായ വസ്ത്രധാരണം" അനുവദനീയമല്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.











