01:17am 27 August 2026
NEWS
ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീർ താഴ്വരയിൽ പ്രതിഷേധം; അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കാൻ ഇന്റർനെറ്റ് നിയന്ത്രണം
02/03/2026  01:34 PM IST
nila
ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീർ താഴ്വരയിൽ പ്രതിഷേധം; അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കാൻ ഇന്റർനെറ്റ് നിയന്ത്രണം

 

ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഇസ്രായേൽ–അമേരിക്കൻ സേനയുടെ സംയുക്ത ആക്രമത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീർ താഴ്വരയിൽ വ്യാപക പ്രതിഷേധം. ഏകദേശം 15 ലക്ഷം ഷിയാ വിഭാഗക്കാർ താമസിക്കുന്ന കശ്മീർ താഴ്വരയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ, പ്രദേശത്തെ ക്രമസമാധാന നില നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടിയായി തിങ്കളാഴ്ച മുഴുവൻ താഴ്വരയിലും മൊബൈൽ ഇന്റർനെറ്റ് വേഗത കുറച്ചതായി അധികൃതർ അറിയിച്ചു.

ലാൽ ചൗക്ക്, സായിദ് കാടൽ, ബഡ്ഗാം, ബന്ദിപ്പോറ, അനന്ത്‌നാഗ്, പുൽവാമ തുടങ്ങിയ സ്ഥലങ്ങളിൽ ജനക്കൂട്ടം തെരുവിലിറങ്ങി. പ്രതിഷേധത്തിനിടെ അമേരിക്കയ്ക്കും **ഇസ്രയേലിനുമെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു.

സാഹചര്യം വിലയിരുത്തിയ ശേഷമാണ് എല്ലാ മൊബൈൽ നെറ്റ്‌വർക്കുകളിലും ഇന്റർനെറ്റ് വേഗത നിയന്ത്രിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img