01:53pm 12 November 2026
NEWS
പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അടുത്തബന്ധു അറസ്റ്റിൽ
03/01/2026  02:39 PM IST
nila
പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അടുത്തബന്ധു അറസ്റ്റിൽ

കാസർകോട്: പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അടുത്തബന്ധു അറസ്റ്റിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് ഇയാൾ ബലാത്സം​ഗത്തിന് ശ്രമിച്ചത്. 

മാതാപിതാക്കൾ ജോലിക്കായി പുറത്തുപോയ സമയത്താണ് പ്രതി പെൺകുട്ടിക്കുനേരേ അതിക്രമത്തിന് ശ്രമിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഈ സമയത്താണ് ബന്ധു വീട്ടിലെത്തി അപകൃത്യത്തിന് ശ്രമിച്ചതെന്നാണ് പരാതി. കുട്ടി നിലവിളിച്ചുകൊണ്ട് വീട്ടിൽ നിന്ന് പുറത്തേക്ക് ഓടിയതോടെ സംഭവം പുറത്തറിയുകയായിരുന്നു.

ശബ്ദം കേട്ട് സമീപവാസികൾ സ്ഥലത്തെത്തി കുട്ടിയെ സുരക്ഷിതയാക്കി. മാതാപിതാക്കൾ വീട്ടിലെത്തിയ ശേഷം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img