
കാസർകോട്: പത്തൊൻപതുകാരിയെ സ്വകാര്യ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കാസർകോട് സ്വദേശിയായ വിഷ്ണു (24)വിനെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 13-ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. കുടുംബവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് നഗരത്തിലെത്തിയ യുവതിയെ പ്രതി ഓട്ടോറിക്ഷയിൽ കാസർകോട്ടെ ഒരു സ്വകാര്യ ലോഡ്ജിലേക്ക് കൊണ്ടുപോയെന്നാണ് പരാതി.
ലോഡ്ജിലെത്തിയ ശേഷം യുവതിയുടെ മൊബൈൽ ഫോൺ കൈവശപ്പെടുത്തി പീഡിപ്പിച്ചതായി മൊഴിയിൽ പറയുന്നു. ഇതിനെ എതിർത്തപ്പോൾ യുവതിയുടെ വസ്ത്രം ഉപയോഗിച്ച് കൈകാലുകൾ കെട്ടിയിട്ട ശേഷവും പീഡനം തുടർന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.









