06:04am 12 April 2026
NEWS
കാസർഗോട്ട് ഗാസ ഐക്യദാർഢ്യ റാലിയും ബഹുജനസംഗമവും
06/10/2025  10:43 AM IST
പ്രദീപ് ഉഷസ്സ്
കാസർഗോട്ട് ഗാസ ഐക്യദാർഢ്യ റാലിയും  ബഹുജനസംഗമവും


കാസർഗോഡ് :  പലസ്തീൻ  ജനതയ്ക്ക് നേരെ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലയും വംശഹത്യയും അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി ഗാസ ഐക്യദാർഢ്യ ജനകീയ ആക്ഷൻ കമ്മിറ്റിയുടെയും ടിപ്പുസുൽത്താൻ യൂത്ത് വിംഗിന്റെയും നേതൃത്വത്തിൽ  
 റാലിയും ബഹുജന സംഗമവും സംഘടിപ്പിച്ചു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മത രംഗത്തെ  പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ഗാസക്ക് പിന്തുണയുമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം തടഞ്ഞ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ നടന്ന ബഹുജന സംഗമം ഏറെ ശ്രദ്ധേയമായി.

  വൈകുന്നേരം അഞ്ചുമണിക്ക് പുലിക്കുന്ന് നിന്നും ആരംഭിച്ച ബഹുജന റാലി കാസർഗോഡ് പുതിയ ബസ്റ്റാൻഡിൽ സമാപിച്ചു.
 ടിപ്പുസുൽത്താൻ യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് ഫൈസൽ കോളിയടുക്കം   സ്വാഗതം പറഞ്ഞു.  മുനീർ എച്ച് അധ്യക്ഷത വഹിച്ചു . അഷ്റഫ് അസ്ഹരി ,സവാദ് സി എ , സുബൈർ പടുപ്പ്, അബ്ദുൽ ഖാദർ, ചട്ടഞ്ചാൽ ഹമീദ്, ചേരങ്കൈ മുഹമ്മദ് കരിമ്പളം , എന്നിവർ സംസാരിച്ചു. 
സംഗമത്തിന്റെ ഭാഗമായി എക്സിബിഷനും സംഘടിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img