
കാസർഗോഡ് ജില്ലാ പ്രവാസി അസ്സോസി യേഷൻ , (കഡേക്സാ ക്യു) ഇഫ്താർ മീറ്റ് നടത്തി.
സ്വാദ് റസ്റ്ററന്റിൽ നടന്ന ഇഫ്താർ മീറ്റിൽ അസ്സോസിയേഷൻ അംഗങ്ങളും , കുടംബാംഗങ്ങളും, കമ്മ്യൂണിറ്റി നേതാക്കളുമടക്കം നിരവധി പേർ പങ്കെടുത്തു.ശ്രീ റഫീഖ് റഹ്മാനി ചെറുവത്തൂർ റമസാൻ സന്ദേശം നൽകി.
ഇഫ്താറിന് ശേഷം നടന്ന മീറ്റിംഗിൽ അംഗങ്ങൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെയുള്ള പ്രചാരണത്തിൽ പങ്കാളികളാകുവാൻ സന്ദേശം നൽകി . പുതിയ ഭരണ സമിതിയുടെ പ്രസിഡണ്ടായി ഹരികുമാർ കാനത്തൂർ , ജനറൽ സെക്രട്ടറി രാജേഷ് പട്ടത്തിൽ, ട്രഷറർ ശ്രീകുമാർ എന്നിവർ സ്ഥാനമേറ്റു.
കാസർഗോഡ് ജില്ലയിലെ പ്രവാസികളെല്ലാവരേയും ഒരു കുടക്കീഴിൽ അണിനിരത്തി കൂട്ടായ്മയുടെ ശക്തിയും ഐക്യവും വർദ്ധിപ്പിച്ച് ക്ഷേമ പ്രവർത്തനങ്ങളിലേർപ്പെടുമെന്ന് പ്രസിഡണ്ട് ഹരികുമാർ കാനത്തൂർ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മദ്യലഹരിക്കും രാസ ലഹരിക്കുമെതിരെയുള്ള എല്ലാ പ്രചാരണ പ്രതിരോധ പ്രവർത്തനങ്ങളിലും സംഘടന അണിചേരുമെന്നും പ്രസിഡണ്ട് പറഞ്ഞു. ജനറൽ സെക്രട്ടറി രാജേഷ് പട്ടത്തിൽ സ്വാഗതവും, ട്ഷറർ ശ്രീകുമാർ നന്ദിയും പറഞ്ഞു. ബിജു മത്തായി, മൊയ്തീൻ ബേക്കൽ, സഗീർ എറിയ,ഉണ്ണി നമ്പ്യാർ,സിബി,സക്കറിയ, ലുക്ക് മാൻ, സുരേഷ്,ധനേഷ് , സതീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.











