
കാസർകോട്: മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെ എം ഷാജിക്കെതിരെ പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ അധിക്ഷേപപരമായ പരാമർശം വിവാദമാകുന്നു. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ സുജിത്ത് ഒരു വാട്സാപ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പാണ് വിവാദമാകുന്നത്. സംഭവത്തിൽ
സുജിത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച സന്ദേശത്തിലാണ് ഷാജിയെ ‘വർഗീയവാദി’ എന്ന് വിശേഷിപ്പിച്ചതെന്നാണ് ആരോപണം. പിണറായി വിജയന്റെ മുന്നിൽ ഷാജിക്ക് നിവർന്ന് നിൽക്കാനാകില്ലെന്ന തരത്തിലുള്ള പരാമർശവും സന്ദേശത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കാസർകോട് ജില്ലയിലെ ‘പൊലീസ് ഫ്രണ്ട്സ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു വിവാദ സന്ദേശം പങ്കുവെച്ചത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയതായും വിവരമുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയുണ്ടാകും എന്നാണ് റിപ്പോർട്ട്.
സിപിഒ സുജിത്ത് വാട്സാപ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:
‘സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വിഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്ക്കരിച്ചിരുന്നു. അത് അവരുടെ സംസ്കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം. എന്നാൽ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ.എം. ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും ഷാജിയെ. നീ നിന്ന് വിറയ്ക്കാൻ പോകുന്നതേയുള്ളൂ’.









