12:25am 22 September 2026
NEWS
പിതാവ് തള്ളിമാറ്റിയ കാർ ശരീരത്തിലേക്ക് വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം
06/06/2025  07:09 AM IST
nila
 പിതാവ് തള്ളിമാറ്റിയ കാർ ശരീരത്തിലേക്ക് വീണ്  ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

പിതാവ് തള്ളിമാറ്റിയ കാർ ശരീരത്തിലേക്ക് വീണ്  ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. കാറഡുക്ക ബെള്ളിഗെ   സ്വദേശി ഹരിദാസ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങവെയാണ് കുടുംബത്തിന് അപ്രതീക്ഷിത ദുരന്തം നേരിടേണ്ടി വന്നത്.  റോഡിലെ ഓവുചാലിൽ വീണ കാർ തള്ളിക്കയറ്റാൻ ശ്രമിക്കവെ കുഞ്ഞിന്റെ ശരീരത്തിലേക്ക് മറിയുകയായിരുന്നു. 

വീട്ടിൽ നിന്നും 50 മീറ്റർ മാത്രം അകലെവെച്ചാണ് സംഭവമുണ്ടായത്. പ്രധാന റോഡിൽനിന്ന് 100 മീറ്റർ താഴെയാണ് വീട്. 50 മീറ്റർ കഴിഞ്ഞാൽ പിന്നീടുള്ള വഴി ഇറക്കമാണ്. വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഓവുചാലിൽ കാറിന്റെ ചക്രം പുതഞ്ഞു. കാർ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കി. കാർ തള്ളി നീക്കവേ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയിൽ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. സഹോദരി–ദേവനന്ദ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img