12:26am 18 January 2026
NEWS
കാസര്‍ഗോഡ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ് വാന്‍ കുന്നിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
21/11/2025  11:43 AM IST
ചെറുകര സണ്ണിലൂക്കോസ്
കാസര്‍ഗോഡ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ് വാന്‍ കുന്നിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

ഡിസിസി ഓഫീസിലെ തമ്മിലടിയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ കാസര്‍ഗോഡ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ് വാന്‍ കുന്നിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

സീറ്റ് വിഭജന തര്‍ക്കത്തിലാണ് കാസര്‍കോട് ഡിസിസി ഓഫീസില്‍ കയ്യാങ്കളി ഉണ്ടായത്. ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഡിസിസി ഓഫീസിനുളളില്‍ വച്ച്‌ തമ്മിലടിച്ചത്.

പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തുടര്‍ന്ന് സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് എം ലിജു പറഞ്ഞിരുന്നു. ലിജുവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുമ്ബോഴാണ് ഹാളിന് പുറത്ത് നേതാക്കള്‍ ഏറ്റുമുട്ടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img