
ദോഹ: ഖിഫ് സൂപ്പർ കപ്പിൽ ഇന്നലെ നടന്ന
മൂന്നു പോരാട്ടങ്ങളിൽ കസർഗോഡും എറണാകുളവും മലപ്പുറവും തകർപ്പൻ പ്രകടനങ്ങളിലൂടെ വിജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ഓറിക്‌സ് കാസർഗോഡ് ട്രാവൻകോർ എഫ്‌സിയെ 2–0ന് പരാജയപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ശക്തമായ ആക്രമണം കാഴ്ചവെച്ച കാസർഗോഡ്, ഒൻപതാം മിനുട്ടിൽ അൽഫാസ് (27) നേടിയ മനോഹര ഗോൾ വഴിയാണ് മുന്നിലെത്തിയത്. തുടർന്ന് 35-ാം മിനുട്ടിൽ ബാദുഷ (5) നേടിയ രണ്ടാം ഗോൾ വിജയത്തെ ഉറപ്പിച്ചു. യാസീനാണ് ‘മാൻ ഓഫ് ദി മാച്ച്’.
രണ്ടാം മത്സരത്തിൽ യുണൈറ്റഡ് എറണാകുളം വയനാട് കൂട്ടത്തെ 2–0ന് കീഴടക്കി. പതിനൊന്നാം മിനുട്ടിൽ ജർമിയ സെബാസ്റ്റ്യൻ (12) നേടിയ ലീഡ് ഗോളിന് പിന്നാലെ 28-ാം മിനുട്ടിൽ സൈനുൽ ആബിദ് (4) അടിച്ച രണ്ടാം ഗോൾ എറണാകുളത്തിന്റെ നിയന്ത്രണം ഉറപ്പാക്കി. സുരക്ഷിതവും ശക്തവുമായ പ്രതിരോധവും മധ്യനിര നിയന്ത്രണവും കാഴ്ചവെച്ച അബ്ദുറഹീം ഈ മത്സരത്തിലെ ‘മാൻ ഓഫ് ദി മാച്ച്’ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ നടന്ന മത്സരങ്ങളിൽ ഏറ്റവും വലിയ വിജയമാണ് ഗ്രാൻഡ് മാൾ മലപ്പുറം എഫ്‌സി നേടിയത്. 8–0 നാണ്ഏകപക്ഷീയമായിരുന്നു വിജയം.
ഹോട്ട് & കൂൾ കണ്ണൂരിനെതിരായ മത്സരത്തിൽ മലപ്പുറം 23-ാം മിനുട്ടിൽ ആരംഭിച്ച ഗോൾവർഷം 70-ാം മിനുട്ട് വരെ തുടർന്നു. ജംഷീർ ഹാട്രിക് (3 ഗോൾ) നേടി മത്സരം സ്വന്തമാക്കി. നവാഫ്, ആഷിഖ്, സുഹൈൽ, സുജിൻ, തൗഫീഖ് എന്നിവരും ഗോളുകളുടെ പട്ടികയിൽ ഇടം നേടി. ടൂർണമെന്റിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയ ജംഷീറാണ് മത്സരത്തിന്റെ ‘മാൻ ഓഫ് ദി മാച്ച്’.നവംബർ 27ന് വ്യാഴാഴ്ച നടക്കുന്ന ആദ്യമത്സരത്തിൽ എറണാകുളം മലപ്പുറത്തെനേരിടും രണ്ടാം മത്സരത്തിൽതൃശ്ശൂർ കാസർഗോഡിനെ നേരിടും.28ന് വെള്ളിയാഴ്ച നടക്കുന്ന രണ്ടു മത്സരങ്ങളിലായി
വയനാട് തിരുവനന്തപുരത്തെയും
കണ്ണൂർ കോഴിക്കോടിനെയും നേരിടും. 28ന് ഔദ്യോഗിക ഉത്ഘാടനം നടക്കും. വർണ്ണാഭമായമാർച്ച് പാസ്റ്റിൽതാരങ്ങളും വിവിധ കലാ രൂപങ്ങളും അണിനിരക്കും.ചടങ്ങിൽ
,ഖത്തറിലെ പ്രമുഖരും, സ്പോൺസർമാരുംസാന്നിധ്യം വഹിക്കും.ഡിസംബർ 19ന് വെള്ളിയാഴ്ച അൽ ആഹ് ലി സ്റ്റേഡിയത്തി ലാണ് കലാശപോരാട്ടം.











