
ദോഹ: സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനങ്ങളിലൂടെ
കർവ ടാക്സി മാതൃകയാകുന്നു.
ഗാസയിലെ മനുഷ്യാവകാശ സഹായപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ‘Every Ride Counts, Every Journey Brings Hope’ എന്ന മുദ്രാവാക്യത്തോടെയാണ് കർവ പുതിയ സാമൂഹിക ഉത്തരവാദിത്വ പദ്ധതി ആരംഭിക്കുന്നത്.
ഒക്ടോബർ 16 മുതൽ 23 വരെ നടത്തുന്ന എല്ലാ ടാക്സി യാത്രകളിൽ നിന്നും ഈടാക്കുന്ന നിരക്കിന്റെ 5 ശതമാനം ഗാസയിലെ മനുഷ്യാവകാശ സഹായത്തിനായി സംഭാവന ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
ഗാസയിൽ തുടരുന്ന മാനുഷിക പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് സഹായഹസ്തം നീട്ടുന്നതിനായാണ് ഈ തീരുമാനം. കർവ യുടെ ഈ സംരംഭം ഗതാഗതസേവനങ്ങളെ മാനവികതയിൽ പങ്കാളികളാക്കുന്നൊരു മാതൃകയാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
“ഓരോ യാത്രയും ഒരു കാരണത്തിനായി, ഓരോ യാത്രക്കാരന്റെയും സാന്നിധ്യം മറ്റൊരാളുടെ ജീവിതത്തിൽ പ്രത്യാശയാകട്ടെ,” എന്നാണ് കർവ നവമാധ്യമപേജിൽ കുറിച്ചു.











