07:33am 11 November 2026
NEWS
കരുണയും കാവലും ചിത്രീകരണം പൂര്‍ത്തിയായി
12/09/2025  05:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കരുണയും കാവലും ചിത്രീകരണം പൂര്‍ത്തിയായി

 

വൈക്കം:  ഭക്തിസാന്ദ്രമായ കരുണയും കാവലും എന്ന നൊവേനയുടെ ചിത്രീകരണം വൈക്കം സെയ്‌ന്റ്  ജോസഫ് ഫൊറോന പള്ളിയില്‍ പൂര്‍ത്തിയായി. 

'പിതൃ ഹൃദയത്തോടെ ' എന്ന അപ്പസ്‌ത്തോലിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഔസേപ്പിതാവിന്റെ ചില പ്രത്യേക ഗുണങ്ങള്‍ രേഖപ്പെടുത്തിയതില്‍ നിന്നുള്ള ചൈതന്യം ഉള്‍ക്കൊണ്ട് ഡോ.ബര്‍ക്കുമാന്‍സ്  കൊടയ്ക്കല്‍ അച്ചൻ രചിച്ച നൊവേനയാണ് "കരുണയും കാവലും". 

സഭാ നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദമുള്ള ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കോടതി ജഡ്ജിയും വൈക്കം   സെയ്‌ന്റ്  .ജോസഫ് ഫൊറോനാ പള്ളി വികാരിയുമാണ്. ദീര്‍ഘകാലം എറണാകുളം- അങ്കമാലി അതിരൂപതയുടെ ജുഡീഷ്യല്‍ വികാരിയായും (മെത്രാപ്പോലീത്തന്‍ കോടതിയുടെ ചീഫ് ജഡ്ജി) സേവനമനുഷ്ഠിച്ചിട്ടുണ്ട്

2021ലാണ് എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത മാര്‍ ആന്റണി കരിയില്‍  ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ എഴുതിയപ്രാര്‍ത്ഥനകളും 2 ഗാനങ്ങളും പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കിയത്.

ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന   നടനും എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവുമായ ജോയ്.കെ.മാത്യു  സംവിധാനം നിര്‍വഹിച്ച കരുണയും കാവലും ജി. എം. സി.യുടെ ബാനറിൽ കെ. ജെ. മാത്യു കണിയാം പറമ്പിലാണ് നിർമ്മിച്ചത്.

സാലി മൊയ്ദീന്‍ (ഛായാഗ്രഹണം)ലിൻസൺ റാഫേൽ(എഡിറ്റിങ്) ജോസ് വരാപ്പുഴ(പ്രൊഡക്ഷൻ കണ്ട്രോളർ)ജേക്കബ് ആന്റണി (പ്രൊഡക്ഷൻ മാനേജർ)ജുബിൻ രാജ്(സൗണ്ട് ഡിസൈനർ) ഫ്രോളിന്‍(അസോസിയേറ്റ് ക്യാമറമാൻ)എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പള്ളി കൈക്കാരന്മാരായ ജോര്‍ജ് പൗലോസ് ആവള്ളില്‍, ഡെന്നി ജോസഫ് മംഗലശ്ശേരി, കുടുംബ യൂണിറ്റുകളുടെ വൈസ് ചെയര്‍മാന്‍ മാത്യു ജോസഫ് കൂടല്ലി, ക്ലാര്‍ക്ക് ചാക്കപ്പന്‍ പുല്ലരുത്തില്‍, കപ്യാര്‍ ബേബി തെക്കേമുട്ടുമന, ഗായകന്‍ ജോണി ഉണ്ണിത്തുരുത്തില്‍, കീ ബോര്‍ഡിസ്റ്റ് സിബി അടാത്തറ എന്നിവര്‍ ചിത്രീകരണ നിര്‍വഹണത്തിന് നേതൃത്വം നല്‍കി. ഇടവകാംഗങ്ങളുടെ പൂര്‍ണ സഹകരണത്തോടെയായിരുന്നു ചിത്രീകരണം.

ജനുവരി 23 ന് വൈക്കം സെയ്ന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാളിനോടാനുബന്ധിച്ച് റിലീസ് ചെയ്യുമെന്ന് കൈക്കാരന്മാരായ ജോര്‍ജ് പൗലോസ് ആവള്ളില്‍, ഡെന്നി ജോസഫ് മംഗലശ്ശേരി, കുടുംബ  യൂണിറ്റുകളുടെ വൈസ് ചെയര്‍മാനായ മാത്യു ജോസഫ് കൂടല്ലി എന്നിവര്‍ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img