12:32pm 13 November 2026
NEWS
ജോയ് കെ. മാത്യു സംവിധാനം ചെയ്ത 'കരുണയും കാവലും' ഇന്ന് ഗുഡ്നെസ്സ് ടിവിയിൽ സംപ്രേഷണം ചെയ്യും
19/03/2026  10:26 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജോയ് കെ. മാത്യു സംവിധാനം ചെയ്ത കരുണയും കാവലും  ഇന്ന് ഗുഡ്നെസ്സ് ടിവിയിൽ സംപ്രേഷണം ചെയ്യും

 

വൈക്കം: 'പിതൃ ഹൃദയത്തോടെ ' എന്ന അപ്പസ്‌ത്തോലിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിന്റെ ചില പ്രത്യേക ഗുണങ്ങള്‍ രേഖപ്പെടുത്തിയതില്‍ നിന്നുള്ള ചൈതന്യം ഉള്‍ക്കൊണ്ട്  ഡോ.ബര്‍ക്കുമാന്‍സ്  കൊടയ്ക്കല്‍ അച്ചൻ രചിച്ച നൊവേനയായ "കരുണയും കാവലും". 
 വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടാനുബന്ധിച്ച്  ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം
5 മണിക്കും നാളെ രാവിലെ 4 മണിക്കും ഗുഡ്നെസ്സ് ടിവിയിൽ
സംപ്രേഷണം ചെയ്യും.

പ്രശസ്ത ആത്മീയ പ്രഭാഷകനും ഗാന രചയിതാവും സംഗീത സംവിധായകനും ഗായകനും ലോക ബൈബിൾ നാടക വേദിയിലെ ഏറ്റവും വലിയ  ലൈറ്റ്  ആൻഡ് സൗണ്ട് ഷോയുടെ (ദൃശ്യശ്രാവ്യ മഹാവിഷ്‌കാരം) രചയിതാവും സംവിധായകനും കത്തോലിക്കാ സഭയിലെ അനുഗ്രഹീത വൈദീകനുമായ ഫാദർ ഷാജി തുമ്പേച്ചിറയിൽ  വിശുദ്ധ യൗസേപ്പിതാവിനോടുള്ള അനുഭവം പങ്ക് വച്ച് കൊണ്ട് "കരുണയും കാവലും
ഭക്തജനങ്ങൾക്കായി സമർപ്പിക്കും.

2021ലാണ് എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത മാര്‍ ആന്റണി കരിയില്‍  ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കലച്ചൻ എഴുതിയ
പ്രാര്‍ത്ഥനകളും 2 ഗാനങ്ങളും പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കിയത്.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കോടതി ജഡ്ജിയും വൈക്കം സെയ്‌ന്റ്  ജോസഫ് ഫൊറോനാ പള്ളി വികാരിയുമാണ്‌  ഡോ.ബര്‍ക്കുമാന്‍സ്  കൊടയ്ക്കലച്ചൻ.
സഭാ നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദമുള്ള ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ ദീര്‍ഘകാലം എറണാകുളം- അങ്കമാലി അതിരൂപതയുടെ ജുഡീഷ്യല്‍ വികാരിയായും (മെത്രാപ്പോലീത്തന്‍ കോടതിയുടെ ചീഫ് ജഡ്ജി) സേവനമനുഷ്ഠിച്ചിട്ടുണ്ട്

ജി.എം.സി.യുടെ ബാനറിൽ കെ. ജെ. മാത്യു കണിയാം പറമ്പിൽ നിർമ്മിച്ച
"കരുണയും കാവലും" സംവിധാനം നിര്‍വഹിച്ചത് നടനും എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവുമായ ജോയ്.കെ.മാത്യു ആണ്.

സാലി മൊയ്ദീന്‍ (ഛായാഗ്രഹണം) ലിൻസൺ റാഫേൽ(എഡിറ്റിങ്) ജോസ് വരാപ്പുഴ(പ്രൊഡക്ഷൻ കണ്ട്രോളർ)ജേക്കബ് ആന്റണി (പ്രൊഡക്ഷൻ മാനേജർ) ജുബിൻ രാജ്(സൗണ്ട് ഡിസൈനർ) ഫ്രോളിന്‍(അസോസിയേറ്റ് ക്യാമറമാൻ)എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img