04:58pm 17 August 2026
NEWS
കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
17/08/2026  09:20 AM IST
nila
 കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയിൽ രണ്ട് ദിവസമായി കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറയ്ക്കൽ വീട്ടിൽ നൗഷാദ്–ഷെമീമ ദമ്പതികളുടെ മകൻ മുഹമ്മദ് ബിലാൽ (13) ആണ് മരിച്ചത്. കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പടനായർകുളങ്ങര തെക്ക് ഗവ. വെൽഫെയർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു ബിലാൽ. കുട്ടിയെ കാണാതായതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും എൻഡിആർഎഫ് സംഘവും ചേർന്ന് കഴിഞ്ഞ രണ്ട് ദിവസമായി വ്യാപക തിരച്ചിൽ നടത്തുകയായിരുന്നു.

കായൽ തീരത്തുനിന്ന് ബിലാലിന്റെ സൈക്കിൾ, ചെരുപ്പ്, വസ്ത്രങ്ങൾ എന്നിവ നേരത്തെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കായലിൽ കേന്ദ്രീകരിച്ച് തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കൊതുമുക്ക് പാലത്തിനടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img