11:16pm 24 November 2026
NEWS
പൊങ്കാല ഭക്തർക്ക് ലഘു ഭക്ഷണം നൽകി കരുണ
24/11/2026  09:53 PM IST
nila
പൊങ്കാല ഭക്തർക്ക് ലഘു ഭക്ഷണം നൽകി കരുണ

 

ചെങ്ങന്നൂർ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച്  പൊങ്കാല സമർപ്പിച്ച ഭക്തർക്ക് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഘുഭക്ഷണ വിതരണം നടത്തി.
കരുണ ചെയർമാൻ   സജി ചെറിയാൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു.കരുണ ജോയിന്റ് സെക്രട്ടറി അഡ്വ. എം.കെ. ശ്രീകുമാർ അധ്യക്ഷനായി.
എം സി റോഡിൽ തിരുവൻവണ്ടൂർ മുതൽ  ആഞ്ഞിലിമൂട് ജങ്ഷൻ വരെ കരുണയുടെ വാഹനങ്ങളിൽ ലഘുഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു.
 .
കരുണ ജനറൽ സെക്രട്ടറി എൻ ആർ  സോമൻ പിള്ള, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാർ, ജില്ല പഞ്ചായത്തംഗം അഡ്വ. നിതിൻ സി ചെറിയാൻ, മംഗലം മാർത്തോമാ ഇടവക വികാരി ഫാ. സുശീൽ വർഗീസ്, ചെങ്ങന്നൂർ മഹാദേവക്ഷേത്രം ശാന്തി  അതുൽ പ്രസീദ്,
 ജി വിവേക്, അഡ്വ. വിഷ്ണു മനോഹർ,കെ ആർ മോഹനൻ പിള്ള, പി എസ് ബിനുമോൻ പ്രൊഫ. പിഡി ശശിധരൻ, പി എൻ  ശെൽവരാജ് , അഡ്വ.ദിവ്യ ഉണ്ണികൃഷ്ണൻ സിബു വർഗീസ് കെ എസ് ഗോപിനാഥൻ, മോൻസി ജോസഫ്,
സജി പാറപ്പുറം പുഷ്പലത മധു, വത്സല മോഹൻ, ഹേമലത മോഹൻ, വിജയ കുമാരി അമ്മാൾ, കെ ആർ രാധാഭായി, കെ എസ് അഭിജിത്,പി എസ് ഗോപാല കൃഷ്ണൻ,  കെ എ കരീം  സംസാരിച്ചു. കരുണയുടെ നേതൃത്വത്തിൽ വൈദ്യസഹായവും ആംബുലൻസ് സൗകര്യവും ഒരുക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img