11:43am 11 November 2026
NEWS
കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പതിനൊന്നാമത് വാർഷിക ജനറൽ ബോഡി
27/09/2025  09:18 PM IST
nila
കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പതിനൊന്നാമത്  വാർഷിക ജനറൽ ബോഡി

ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പതിനൊന്നാമത്  വാർഷിക ജനറൽ ബോഡി  ശിവഗിരി മഠം ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി   ശുഭാംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. മുളക്കുഴ സി സി പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കരുണ ചെയർമാൻ മന്ത്രി  സജി ചെറിയാൻ  അധ്യക്ഷനായി.
മീഡിയ കൺവീനർ പി എസ് ബിനുമോൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണവും ഗാന്ധിഭവൻ ഇൻ്റർനാഷണൽ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജൻ മുഖ്യ പ്രഭാഷണവും നടത്തി. കൈപ്പള്ളി ജൂവലറി ഉടമ അയ്യപ്പൻ, ഷിബു സക്കറിയ അമ്പലവേലിൽ, മോൻസി ജോസഫ് മോടിയിൽ എന്നിവരെ ആദരിച്ചു. കരുണ
ജനറൽ സെക്രട്ടറി എൻ ആർ സോമൻ പിള്ള റിപ്പോർട്ടും, ട്രഷറാർ കെ ആർ മോഹനൻ പിള്ള കണക്കും അവതരിപ്പിച്ചു.
 ജോയിന്റ് സെക്രട്ടറി എം കെ ശ്രീകുമാർ ഭാവി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു
 കരുണ വൈസ് ചെയർമാൻ എം എച്ച് റഷീദ്, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ശശികുമാർ, പി എൻ ശെൽവരാജൻ , അഡ്വ. സുരേഷ് മത്തായി, പുഷ്പലത മധു,
ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, 
ജി കൃഷ്ണകുമാർ, ജി വിവേക്,
,ചീഫ് കോർഡിനേറ്റർ സിബു വർഗീസ്,കെ എസ് ഗോപിനാഥൻ, 
വത്സല മോഹൻ, അഡ്വ. വിഷ്ണു മനോഹർ എന്നിവർ സംസാരിച്ചു. 


പുതിയ ഭാരവാഹികൾ

 സജി ചെറിയാൻ (ചെയർമാൻ)  എം.എച്ച് റഷീദ്,  എം ശശികുമാർ, പ്രൊഫ. പി ഡി ശശിധരൻ,ജി  കൃഷ്ണകുമാർ, ജി വിവേക്, അഡ്വ. വിഷ്ണു മനോഹർ, കെ ആർ രാധാഭായി (വൈസ് ചെയർമാൻമാർ) അഡ്വ. സുരേഷ് മത്തായി( വർക്കിങ് ചെയർമാൻ) എൻ ആർ സോമൻ പിള്ള (ജനറൽ സെക്രട്ടറി), എം കെ ശ്രീകുമാർ,  കെ എസ് ഗോപിനാഥൻ, ബി ബാബു,കെ ഡി മോഹൻകുമാർ, റെജി മാത്യു, ഡോ. റോയ് മാത്യു, പി എസ് ബിനുമോൻ (ജോയിന്റ് സെക്രട്ടറിമാർ),
കെ ആർ മോഹനൻ പിള്ള (ട്രഷറാർ)  സിബു വർഗീസ് (ചീഫ് കോ-ഓർഡിനേറ്റർ), പി എസ്
ബിനുമോൻ (മീഡിയ കൺവീനർ) . ഡോ. ബിനോയ് തോമസ് ( ഉപദേശക സമിതി ചെയർമാൻ)
 ഒ എസ്  ഉണ്ണികൃഷ്ണൻ (  ജനറൽ കൺവീനർ),
അഡ്വ. പി ഡി സന്തോഷ് കുമാർ,
ഷിബു സഖറിയ.
(ജോയിന്റ് കൺവീനർമാർ ).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.