12:29pm 09 September 2026
NEWS
സ്വത്വവും ആന്തരിക വ്യക്തതയും തേടി കാർത്തികേയ വാജ്‌പേയിയുടെ ദി അൺബിക്കമിംഗ് ശ്രദ്ധേയമാകുന്നു
31/01/2026  05:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്വത്വവും ആന്തരിക വ്യക്തതയും തേടി കാർത്തികേയ വാജ്‌പേയിയുടെ ദി അൺബിക്കമിംഗ് ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം: അഭിഭാഷകനും ക്രിക്കറ്റ് താരവുമായ കാർത്തികേയ വാജ്‌പേയിയുടെ കന്നി നോവലായ ‘ദി അൺബിക്കമിംഗ്’ (The Unbecoming) വായനക്കാർക്കിടയിൽ ശ്രദ്ധ നേടുന്നു. ബാഹ്യമായ വിജയങ്ങൾക്കപ്പുറം മനുഷ്യൻ്റെ ആന്തരികമായ തിരിച്ചറിവുകൾക്കും വ്യക്തതയ്ക്കും പ്രാധാന്യം നൽകുന്ന ഒരു ദാർശനിക അന്വേഷണമാണ് സ്‌പിരിച്വൽ ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ഈ കൃതി.

പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ച നോവൽ, ദലൈലാമയുടെയും സ്വാമി സർവ്വപ്രിയാനന്ദയുടെയും ആമുഖങ്ങളോടെയാണ് പുറത്തിറങ്ങുന്നത്. അദ്വൈത വേദാന്തം, ബുദ്ധമത ദർശനങ്ങൾ എന്നിവയിലൂന്നി നിന്നുകൊണ്ട് ആധുനിക ജീവിതത്തിലെ സംഘർഷങ്ങളെയും അനിശ്ചിതത്വങ്ങളെയും നോവൽ ആഴത്തിൽ വിലയിരുത്തുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റ് താരമായ സിദ്ധാർത്ഥും പരിശീലകൻ അജയും തമ്മിലുള്ള ബന്ധത്തിൻ്റെ പരിണാമത്തിലൂടെയാണ് കഥ വികസിക്കുന്നത്. വിജയം, കരിയർ എന്നിവയ്ക്കായി നാം കെട്ടിപ്പടുക്കുന്ന വ്യാജ സ്വത്വങ്ങളെ ഉപേക്ഷിക്കാനും യഥാർത്ഥ സ്വത്വത്തിലേക്ക് മടങ്ങാനും ക്രിക്കറ്റ് പശ്ചാത്തലമാക്കിയുള്ള ഈ നോവൽ പ്രേരിപ്പിക്കുന്നു.

ന്യൂഡൽഹിയിലെ പ്രമുഖ അഭിഭാഷകനായ കാർത്തികേയ വാജ്‌പേയി മുൻ സംസ്ഥാന തല ക്രിക്കറ്റ് താരം കൂടിയാണ്. തൻ്റെ  ദീർഘകാല ധ്യാന പരിശീലനങ്ങളും ദാർശനിക താൽപ്പര്യങ്ങളുമാണ് ഈ രചനയ്ക്ക് ആധാരമെന്ന് അദ്ദേഹം പറഞ്ഞു. “നാം ആരാണെന്ന കർക്കശമായ ധാരണകളിൽ നിന്നാണ് നമ്മുടെ പല പരിമിതികളും ഉണ്ടാകുന്നത്. ഈ സങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുമ്പോഴാണ് യഥാർത്ഥ ആന്തരിക വ്യക്തത കൈവരുന്നത്,” - കാർത്തികേയ വാജ്‌പേയി വ്യക്തമാക്കി. പുസ്‌തകം പ്രമുഖ ബുക്ക് സ്റ്റോളുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img